ദക്ഷിണാഫ്രിക്കന്‍ പര്യടനം: ബാബര്‍ അസം പാക് ടീമില്‍ തിരിച്ചെത്തി

ഷഹീന്‍ ഷാ അഫ്രീദി ടെസ്റ്റ് ടീമിന് പുറത്തുതന്നെ തുടരുകയാണ്. ഏകദിന, ട്വന്റി 20 ടീമുകളിലും ബാബറിന് ഇടമുണ്ട്. ടെസ്റ്റ് ഒഴികെ ഏകദിന, ട്വന്റി 20 പരമ്പരകള്‍ ഷഹീന്‍ ഷാ അഫ്രീദിയും കളിക്കും.

author-image
Prana
New Update
babar azam

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ഏകദിന, ട്വന്റി 20 പരമ്പരയ്ക്കും രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കുമുള്ള പാകിസ്താന്‍ ടീമിനെ പ്രഖ്യാപിച്ചു. പാകിസ്താന്‍ ടെസ്റ്റ് ടീമില്‍ ബാബര്‍ അസം മടങ്ങിയെത്തി. എന്നാല്‍ ഷഹീന്‍ ഷാ അഫ്രീദി ടീമിന് പുറത്തുതന്നെ തുടരുകയാണ്. ഏകദിന, ട്വന്റി 20 ടീമുകളിലും ബാബറിന് ഇടമുണ്ട്. ടെസ്റ്റ് ഒഴികെ ഏകദിന, ട്വന്റി 20 പരമ്പരകള്‍ ഷഹീന്‍ ഷാ അഫ്രീദിയും കളിക്കും.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്താന്‍ ടീം: ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), സൗദ് ഷക്കീല്‍ (വൈസ് ക്യാപ്റ്റന്‍), അമീര്‍ ജമാല്‍, അബ്ദുള്ള ഷെഫീക്ക്, ബാബര്‍ അസം, ഹസീബുള്ളാ (വിക്കറ്റ് കീപ്പര്‍), കമ്രാന്‍ ഗുലാം, ഖുറാം ഷഹ്‌സാദ്, മിര്‍ ഹംസ, മുഹമ്മദ് അബാസ്, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), നസീം ഷാ, നോമാന്‍ അലി, സയീം അയുബ്, സല്‍മാന്‍ അലി ആഗ.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള പാകിസ്താന്‍ ടീം: മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍ , വിക്കറ്റ് കീപ്പര്‍), അബ്ദുള്ള ഷെഫീക്ക്, അബ്രാര്‍ അഹമ്മദ്, ബാബര്‍ അസം, ഹാരിസ് റൗഫ്, കമ്രാന്‍ ഗുലാം, മുഹമ്മദ് ഹസ്‌നെയ്ന്‍, മുഹമ്മദ് ഇര്‍ഫാന്‍ ഖാന്‍, നസീം ഷാ, സയീം അയുബ്, സല്‍മാന്‍ അലി ആഗ, ഷഹീന്‍ ഷാ അഫ്രീദി, സുഫിയാന്‍ മൊഖീം, തയാബ് താഹിര്‍, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍).
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള പാകിസ്താന്‍ ടീം: മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അബ്രാര്‍ അഹമ്മദ്, ബാബര്‍ അസം, ബാബര്‍ അസം, ജഹാന്‍ദാദ് ഖാന്‍, മുഹമ്മദ് അബാസ് അഫ്രീദി, മുഹമ്മദ് ഹസ്‌നെയ്ന്‍, മുഹമ്മദ് ഇര്‍ഫാന്‍ ഖാന്‍, ഒമൈര്‍ ബിന്‍ യൂസഫ്, സയീം ആയൂബ്, സല്‍മാന്‍ അലി ആഗ, ഷഹീന്‍ ഷാ അഫ്രീദി, സുഫിയാന്‍ മൊഖീം, തയാബ് താഹിര്‍, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍).

Pakistan Cricket Team south africa shaheen afridi babar azam