ബൗളിംഗ് കരുത്തുമായി ബംഗ്ലാ കടുവകള്‍

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഏയ്ഡന്‍ മാര്‍ക്രത്തിനും സംഘത്തിനും നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 113 റണ്‍സ് മാത്രമാണ്. തന്‍സിം ഹസന്‍ നാല് ഓവറില്‍ 18 റണ്‍സ് നേടി.

author-image
Athira Kalarikkal
New Update
MAINccc
Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂയോര്‍ക്ക് : ടി20 ലോകകപ്പ് വേദിയായ നസാവു കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ച് ബാറ്റര്‍മാരുടെ പരീക്ഷണക്കളരിയാകുന്ന പതിവ് ഇന്നും തുടര്‍ന്നു. ഇത്തവണ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരാണ് ബൗളര്‍മാര്‍ക്ക് പിച്ചില്‍ നിന്ന് ലഭിച്ച അമിത പിന്തുണയില്‍ കഷ്ടപ്പെട്ടത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഏയ്ഡന്‍ മാര്‍ക്രത്തിനും സംഘത്തിനും നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 113 റണ്‍സ് മാത്രമാണ്. തന്‍സിം ഹസന്‍ നാല് ഓവറില്‍ 18 റണ്‍സ് നേടി. ബംഗ്ലാദേശ് ബൗളിങ്ങിനു മുന്നില്‍ ദക്ഷിണാഫ്രിക്ക തുടക്കത്തിലേ കരുതലോടെയാണ് നിന്നത്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഹെന്‍ റിക്ക് ക്ലാസന്‍ - ഡേവിഡ് മില്ലര്‍ സഖ്യമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

south africa bangladesh ICC Men’s T20 World Cup