രണ്ടാം ട്വന്റി20യിലും വെസ്റ്റിന്‍ഡീസിന് വിജയം

ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസ് 14 ഓവറില്‍ 4ന് 111 എന്ന നിലയില്‍ നിന്നാണ് വലിയ സ്‌കോറിലേക്കു കുതിച്ചത്. ഷായ് ഹോപ് (22 പന്തില്‍ 41), റോവ്മാന്‍ പവല്‍ (22 പന്തില്‍ 35) എന്നിവരുടെ ഇന്നിങ്‌സുകളാണ് വിന്‍ഡീസിനു കരുത്തായത്. 

author-image
Athira Kalarikkal
New Update
WEST IN

West Indies v/s South Africa

Listen to this article
0.75x 1x 1.5x
00:00 / 00:00

തരൂബ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ട്വന്റി20യിലും വെസ്റ്റിന്‍ഡീസിനു ജയം. തരൂബയിലെ ബ്രയന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനാണ് വിന്‍ഡീസ് ജയിച്ചത്. ജയത്തോടെ വിന്‍ഡീസ് മൂന്നു മത്സര പരമ്പരയിലും ഉറപ്പിച്ചു. ആദ്യ മത്സരം വിന്‍ഡീസ് 7 വിക്കറ്റിനു ജയിച്ചിരുന്നു.

ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസ് 14 ഓവറില്‍ 4ന് 111 എന്ന നിലയില്‍ നിന്നാണ് വലിയ സ്‌കോറിലേക്കു കുതിച്ചത്. ഷായ് ഹോപ് (22 പന്തില്‍ 41), റോവ്മാന്‍ പവല്‍ (22 പന്തില്‍ 35) എന്നിവരുടെ ഇന്നിങ്‌സുകളാണ് വിന്‍ഡീസിനു കരുത്തായത്. 

south africa West Indies