ദക്ഷിണാഫ്രിക്കയ്ക്ക് 107 റൺസിന്റെ വമ്പൻ ജയം

ദക്ഷിണാഫ്രിക്ക 315 റൺസെടുത്തു.മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ നിരയിൽ റഹ്മത് ഷാ മാത്രമാണ് തിളങ്ങിയത്. സെഞ്ചുറിക്ക് പത്ത് റൺസകലെ വെച്ച് വിക്കറ്റ് നഷ്ടമാവുകയായിരുന്നു.

author-image
Prana
New Update
south africa vc england

ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് ബി മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് 107 റൺസിന്റെ വമ്പൻ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 316- റൺസ് ലക്ഷ്യം വെച്ച് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 208 റൺസിൽ ഓൾ ഔട്ടാവുകയായിരുന്നു.കഗിസോ റബാദ മൂന്ന് വിക്കറ്റ് നേടി. ലുംഗി എൻഗിഡി, വിയാൻ മുൾഡർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. മാർകോ ജെയ്ൻസൺ, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. റക്കൽട്ടന്റെ തകർപ്പൻ സെഞ്ചുറിയും (103 റൺസ്) ബാവുമ (58), വാൻദർ ദസൻ (52), മക്രം (52) എന്നിവരുടെ അർധസെഞ്ചുറിയും ചേർന്ന് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോർ കെട്ടിപ്പടുത്തു. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക 315 റൺസെടുത്തു.മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ നിരയിൽ റഹ്മത് ഷാ മാത്രമാണ് തിളങ്ങിയത്. സെഞ്ചുറിക്ക് പത്ത് റൺസകലെ വെച്ച് വിക്കറ്റ് നഷ്ടമാവുകയായിരുന്നു.

south africa