/kalakaumudi/media/media_files/2025/10/02/jonty-2025-10-02-22-07-09.jpg)
ആലപ്പുഴ: ആലപ്പുഴയിലെ ബീച്ചില്‍ യുവാക്കള്‍ക്കൊപ്പം സിക്‌സര്‍ പറത്തുന്നയാളെ കണ്ട് ഞെട്ടേണ്ട, ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ ജോണ്ടി റോഡ്സ് തന്നെ. അവധിയോഘോഷിക്കാന്‍ കുടുംബത്തോടൊപ്പം കേരളത്തിലെത്തിയ താരം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയില്‍ വൈറലാണ്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അടക്കം നിരവധി പേരാണ് ജോണ്ടി റോഡ്സിന്റെ വീഡിയോ ഇതിനകം ഷെയര്‍ ചെയ്തത്.
'ഇത് ആലപ്പുഴയിലെ അര്‍ത്തുങ്കല്‍ ബീച്ച് ആണ്. നമ്മുടെ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നത് ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്‌സ് ആണ്. കേരളത്തിന്റെ പെരുമ ലോകമെങ്ങും പരക്കട്ടെ'- മന്ത്രി റിയാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ആലപ്പുഴയിലെ ആര്‍ത്തുങ്കല്‍ ക്രിക്കറ്റ് ക്ലബ്ബിലാണ് ജോണ്ടി റോഡ്‌സ് കളക്കാനെത്തിയത്. താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ ക്രിക്കറ്റ് കളിക്കുന്ന യുവാക്കളെ കണ്ട ജോണ്ടി റോഡ്‌സ് കളിക്കാനെത്തുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് കളി കണ്ട താരം, അടുത്ത ദിവസം വരാമെന്ന് വാക്ക് കൊടുത്താണ് കളിക്കാനെത്തിയത്. ഫീല്‍ഡിങ് മികവ് കൊണ്ട് ലോകമെമ്പാടും ആരാധകരുള്ള താരത്തോടൊപ്പം ക്രിക്കറ്റ് കളിച്ച സന്തോഷത്തിലാണ് ആര്‍ത്തുങ്കല്‍ ക്രിക്കറ്റ് ക്ലബ്ബിലെ അംഗങ്ങള്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
