south delhi super stars beat purani delhi in dpl
ന്യൂഡല്‍ഹി : ഡല്‍ഹി പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ഉദ്ഘാടന സീസണില്‍ ആദ്യ മത്സരത്തില്‍ പുരാനി ഡല്‍ഹിയ്ക്ക് തോല്‍വി. ടീമിന്റെ ക്യാപ്റ്റനായ ഋഷഭ് പന്ത് 32 പന്തുകളില്‍ 35 റണ്‍സാണ് നേടിയത്. ഡല്‍ഹി സൂപ്പര്‍ സ്റ്റാര്‍സ് ടീമിന്റെ സ്പിന്‍ ബോളര്‍മാര്‍ക്കെതിരെ പിടിച്ചുനില്‍ക്കാത്ത പന്തിനെയാണ് കളിക്കളത്തില്‍ കണ്ടത്. മത്സരത്തില്‍ സൗത്ത് ഡല്‍ഹി മൂന്നു വിക്കറ്റ് വിജയം നേടിയിരുന്നു. ആദ്യം ബാറ്റു ചെയ്ത പുരാനി ഡല്‍ഹി 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തെങ്കിലും, മറുപടി ബാറ്റിങ്ങില്‍ 19.1 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ സൗത്ത് ഡല്‍ഹി വിജയ ലക്ഷ്യത്തിലെത്തി.
ഡല്‍ഹിയിലെ ആഭ്യന്തര താരങ്ങള്‍ക്കു വേണ്ടിയാണ് ടൂര്‍ണമെന്റ് നടത്തുന്നതെങ്കിലും, രാജ്യാന്തര മത്സരങ്ങള്‍ ഇല്ലാത്തതിനാല്‍ ഡല്‍ഹി പ്രീമിയര്‍ ലീഗ് കളിക്കാന്‍ ഋഷഭ് പന്തും ഇറങ്ങി. മൂന്നാം ഓവറില്‍ ഓപ്പണര്‍ മന്‍ജീതിനെ നഷ്ടമായതോടെയ ഋഷഭ് പന്ത് മൂന്നാമനായി ബാറ്റിങ്ങിനിങ്ങി. സ്പിന്നര്‍മാരായ ആയുഷ് ബദോനി, ദിഗ്‌വേഷ് രാതി എന്നിവരുടെ മുന്നില്‍ വെള്ളം കുടിക്കുന്ന പന്തിനെയാണ് കാണുവാന്‍ ശ്രമിച്ചത്. നാലു ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്.