Lamine Yamal with his father Mounir Nasraoui after Spain won Euro 2024 this summer
മാഡ്രിഡ്: സ്പാനിഷ് ഫുട്ബാൾ താരം ലമീൻ യമാലിന്റെ പിതാവ് മുനീർ നസ്രോയിക്ക് കുത്തേറ്റു.ബുധനാഴ്ച വടക്ക്-കിഴക്കൻ സ്പാനിഷ് ടൗണായ മറ്റാരോയിൽ വെച്ചാണ് കുത്തേറ്റത്. ലാ വാൻഗാർഡ് എന്ന പ്രാദേശിക പത്രമാണ് ലമീന്റെ പിതാവിന് കുത്തേറ്റ വിവരം റിപ്പോർട്ട് ചെയ്തത്.
നസ്രോയി കാൻ റൗറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.അദ്ദേഹത്തെ കുത്തിയതിന് നിരവധി സാക്ഷികളുണ്ടെന്നും പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.നസ്രോയിയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്.എന്നാൽ, ഒരു പ്രാദേശിക വെബ്സൈറ്റിന്റെ റിപ്പോർട്ട് പ്രകാരം ചികിത്സ കഴിഞ്ഞ് യമാലിന്റെ പിതാവ് വീട്ടിൽ തിരിച്ചെത്തിയെന്നും പറയുന്നു.
കഴിഞ്ഞ യുറോ കപ്പിൽ മികച്ച പ്രകടനമാണ് ലമീൻ യമാൽ കാഴ്ചവെച്ചത്. സ്പെയിൻ ചാമ്പ്യൻമാരായ ടൂർണമെന്റിൽ ടീമിനായി നിർണായക പ്രകടനം കാഴ്ചവെക്കാനും കൗമാരതാരത്തിന് സാധിച്ചിരുന്നു. ഫ്രാൻസുമായുള്ള സെമി ഫൈനലിൽ ലമീൻ യമാൽ ഗോൾ നേടുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ ഫൈനൽ മത്സരത്തിലും യമാൽ സ്പെയിനിനായി ബൂട്ട് കെട്ടിയിരുന്നു.