ഒരു വര്‍ഷത്തേക്കാണ് കറ്റാലയുമായി ബ്ലാസ്റ്റേഴ്‌സ് കരാറുണ്ടാക്കിയിരിക്കുന്നത്

സൈപ്രസ് ക്ലബ്ബുകളായ എഇകെ ലര്‍നാക, അപ്പോളോന്‍ ലിമസോണ്‍, ക്രൊയേഷ്യന്‍ ലീഗിലെ എന്‍കെ ഇസ്ത്ര, സ്പാനിഷ് ക്ലബ് സിഇ സബദേല്‍ എന്നീ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്

author-image
Biju
New Update
rswhtg

കൊച്ചി: സ്പാനിഷ് കോച്ച് ഡേവിഡ് കറ്റാല കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍. മികായേല്‍ സ്റ്റാറെ പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ടു മാസങ്ങളുടെ ഇടവേളയ്ക്കു ശേഷമാണു പുതിയ ആശാന്റെ നിയമനം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണു സൂചന. നിലവിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.

ഒരു വര്‍ഷത്തേക്കാണ് കറ്റാലയുമായി ബ്ലാസ്റ്റേഴ്‌സ് കരാറുണ്ടാക്കിയിരിക്കുന്നത്. സ്‌പെയിനിലും സൈപ്രസിലുമായി അഞ്ഞൂറിലേറെ മത്സരങ്ങളില്‍ പന്തു തട്ടിയിട്ടുള്ള കറ്റാല, സെന്‍ട്രല്‍ ഡിഫന്‍ഡറായാണു കളിച്ചിരുന്നത്. സൈപ്രസ് ക്ലബ്ബുകളായ എഇകെ ലര്‍നാക, അപ്പോളോന്‍ ലിമസോണ്‍, ക്രൊയേഷ്യന്‍ ലീഗിലെ എന്‍കെ ഇസ്ത്ര, സ്പാനിഷ് ക്ലബ് സിഇ സബദേല്‍ എന്നീ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായത് വലിയ ആദരമാണെന്നു ഡേവിഡ് കറ്റാല പ്രതികരിച്ചു. ''ഈ ക്ലബ്ബ് വിജയം അര്‍ഹിക്കുന്നുണ്ട്. നമുക്ക് ആ ലക്ഷ്യത്തിലേക്കെത്താന്‍ ഒരുമിച്ചു മുന്നോട്ടുപോകാം. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ട്. ഫുട്ബോളിന്റെ ആവേശം ഓരോ ശ്വാസത്തിലുമുള്ള നാടാണിത്. ക്ലബിന്റെ സമാനതകളില്ലാത്ത അഭിനിവേശവും മറ്റാര്‍ക്കുമില്ലാത്ത ബൃഹത്തായ ആരാധകവൃന്ദവും കേരള ബ്ലാസ്റ്റേഴ്സിന്റെ ഓരോ മത്സരങ്ങളേയും അതിമനോഹരമാക്കുന്നു. വിജയങ്ങളിലേക്കുള്ള ക്ലബിന്റെ യാത്രയില്‍ ഞങ്ങള്‍ ഇനി ഒരുമിച്ച് മുന്നേറും.'' ഡേവിഡ് കറ്റാല പറഞ്ഞു.

Kerala Blasters