ഇന്ത്യക്ക് 90 റൺസിന്റെ തകർപ്പൻ ജയം!

ഇന്ത്യ Vs പാകിസ്ഥാൻ: അണ്ടർ 19 ഏഷ്യാ കപ്പ് - ഇന്ത്യക്ക് 90 റൺസിന്റെ തകർപ്പൻ ജയം!

author-image
Vineeth Sudhakar
New Update
t20 world cup final

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ആവേശകരമായ മത്സരത്തിൽ, ഇന്ത്യക്ക് 90 റൺസിന്റെ തകർപ്പൻ വിജയം. ടൂർണമെന്റിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്.241 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് ഇന്ത്യൻ ബൗളിംഗിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഇന്ത്യൻ ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി പാക് ബാറ്റിംഗ് നിരയെ സമ്മർദ്ദത്തിലാക്കി.ഇന്ത്യൻ വിജയത്തിൽ ഏറ്റവും നിർണ്ണായകമായത് ബൗളർമാരുടെ പ്രകടനമാണ്. ദീപേഷ് ദേവേന്ദ്രനുംകനിഷ്ക് ചൗഹാനും പാകിസ്ഥാന്റെ 3 വിക്കറ്റുകൾ വീതം വീഴ്ത്തി. ഇവരുടെ കൃത്യതയാർന്ന ബൗളിംഗ് പ്രകടനമാണ് പാകിസ്ഥാൻ ഇന്നിംഗ്സ് 41.2 ഓവറിൽ വെറും 150 റൺസിന് ഒതുങ്ങാൻ കാരണമായത്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. എന്നാൽ, ഓപ്പണർമാരുടെ പതർച്ചയ്ക്ക് ശേഷം ആരോൺ ജോർജിന്റെ (85) മികച്ച പ്രകടനമാണ് ഇന്ത്യൻ ഇന്നിംഗ്‌സിന് കരുത്തായത്. ആരോൺ ജോർജിന് പുറമെ, കനിഷ്ക് ചൗഹാൻ (46), ആയുഷ് മത്രെ (38) എന്നിവരും നിർണ്ണായക സംഭാവനകൾ നൽകി. നിശ്ചിത ഓവറുകൾ പൂർത്തിയാക്കും മുമ്പ് ഇന്ത്യൻ ഇന്നിംഗ്സ് 46.1 ഓവറിൽ 240 റൺസിന് അവസാനിച്ചു.