ആരും ഇതിനെകുറിച്ച് സംസാരിക്കുന്നില്ല, ഞങ്ങള്‍ക്ക് ഞങ്ങളുടെ പണം വേണം: ശ്രീശാന്ത്

ടസ്‌കേഴ്സിനെതിരെ ഗുരുതര ആരോപണവുമായി ശ്രീശാന്ത്. ആരും ഇതിനെക്കുറിച്ച് സംസാരിക്കുന്നുപോലുമില്ല. ഇപ്പോള്‍ മുതല്‍ ഇക്കാര്യത്തില്‍ സംസാരിച്ചു തുടങ്ങണമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

author-image
Athira Kalarikkal
Updated On
New Update
Srishanth

Sreeshanth

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു വര്‍ഷം കൊച്ചിന്‍ ടസ്‌കേഴ്‌സ് കളിച്ചിരുന്നു. 2011ല്‍ ഐപിഎല്‍ കളിച്ച കൊച്ചിന്‍ ടസ്‌കേഴ്സ് ഐപിഎല്‍ നിയമങ്ങളുടെ ലംഘനത്തെ തുടര്‍ന്ന് പുറത്തായി. ഒരുപാട് നാളുകള്‍ക്ക് ശേഷം 

ടസ്‌കേഴ്സിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

മുന്‍ താരവും മലയാളിയുമായി എസ് ശ്രീശാന്ത്. ബ്രണ്ടന്‍ മക്കല്ലം, മഹേള ജയവര്‍ദ്ധന, മുത്തയ്യ മുരളീധരന്‍, രവീന്ദ്ര ജഡേജ തുടങ്ങിയവര്‍ കളിച്ച ടീമാണ് കൊച്ചിന്‍ ടസ്‌കേഴ്സ്. ഇപ്പോഴും കളിക്കാര്‍ക്ക് പണം ലഭിക്കാനുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു. തന്റെ മക്കളുടെ വിവാഹം ആകുമ്പോഴെങ്കിലും ഈ പണം ലഭിക്കുമെന്ന് കരുതുന്നുവെന്നും ശ്രീശാന്ത് പ്രതികരിച്ചു.

മൂന്ന് വര്‍ഷമെങ്കിലും ടസ്‌കേഴ്‌സ് കളിക്കേണ്ടതായിരുന്നു എന്നാല്‍ ആദ്യം വര്‍ഷം തന്നെ മത്സരത്തില്‍  നിന്ന് പുറത്തായി. ആരും ഇതിനെക്കുറിച്ച് സംസാരിക്കുന്നുപോലുമില്ല. ഇപ്പോള്‍ മുതല്‍ ഇക്കാര്യത്തില്‍ സംസാരിച്ചു തുടങ്ങണമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

 

 

Srishanth Former Cricket Player