ശ്രേയങ്ക പാട്ടീലിന് പരിക്ക്

ഒരു ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 21 കാരിയുടെ ഇടതു കൈയുടെ വിരലിന് പരിക്കേറ്റത്. നേരത്തെ ആര്‍സിക്കായി കളിക്കുന്നതിനിടെയും ശ്രേയങ്കയ്ക്ക് ഇതേ വിരലിന് പരിക്കേറ്റിരുന്നു.

author-image
Athira Kalarikkal
New Update
sreyanka pateel

Sreyanka patil

Listen to this article
0.75x1x1.5x
00:00/ 00:00

2024 ലെ വനിതാ ഏഷ്യാ കപ്പില്‍ ഇനി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ശ്രേയങ്ക പാട്ടീല്‍ കളിക്കില്ല. വിരലിന് പൊട്ടലുണ്ടായതിനെ തുടര്‍ന്നാണ് ശ്രേയങ്ക പാട്ടീല്‍ പുറത്തായത്. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ നേരിടുമ്പോള്‍ ആയിരുന്നു ഓള്‍റൗണ്ടറിന് പരിക്കേറ്റത്. ഒരു ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 21 കാരിയുടെ ഇടതു കൈയുടെ വിരലിന് പരിക്കേറ്റത്. നേരത്തെ ആര്‍സിക്കായി കളിക്കുന്നതിനിടെയും ശ്രേയങ്കയ്ക്ക് ഇതേ വിരലിന് പരിക്കേറ്റിരുന്നു. ശ്രേയങ്കയ്ക്ക് പകരക്കാരനായി ഇടംകയ്യന്‍ സ്പിന്നര്‍ തനൂജ കന്‍വാറിനെ ടീമില്‍ ഉള്‍പ്പെടുത്തി.

sports news asia cup india