/kalakaumudi/media/media_files/2025/11/28/rp-2025-11-28-10-28-24.jpg)
കൊളംബോ: പാകിസ്ഥാന്‍, സിംബാബ്‌വെ, ശ്രീലങ്ക ടീമുകള്‍ പങ്കെടുത്ത ത്രിരാഷ്ട്ര ട്വന്റി 20 പരമ്പര സ്വന്തമാക്കി ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം. ഫൈനലില്‍ പാകിസ്ഥാനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ശ്രീലങ്ക ത്രിരാഷ്ട്ര പരമ്പരയില്‍ വിജയികളായത്. നേരത്തെ പരമ്പരയുടെ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുന്നതിന്റെ വക്കിലായിരുന്നു ലങ്കന്‍ നിര. എന്നാല്‍ അവിടുന്ന് അവിശ്വസനീയ തിരിച്ചുവരവാണ് ലങ്കന്‍ നിര നടത്തിയത്.
ഫൈനലില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. 76 റണ്‍സെടുത്ത കാമില്‍ മിശ്രയാണ് ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. 40 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു മിശ്രയുടെ ഇന്നിങ്‌സ്. 23 പന്തില്‍ 40 റണ്‍സെടുത്ത കുശല്‍ മെന്‍ഡിസും നിര്‍ണായക സംഭാവന നല്‍കി.
മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 44 പന്തില്‍ പുറത്താകാതെ 63 റണ്‍സെടുത്ത സല്‍മാന്‍ അലി ആഗയാണ് പാകിസ്താന്‍ നിരയില്‍ തിളങ്ങിയത്. തുടക്കത്തില്‍ നാലിന് 43 എന്ന് തകര്‍ന്നതാണ് പാകിസ്താന് വിജയലക്ഷ്യത്തിലേക്കെത്താന്‍ കഴിയാതിരുന്നതിന് കാരണമായത്. ശ്രീലങ്കന്‍ ബൗളിങ് നിരയില്‍ ദുഷ്മന്ത ചമീര നാല് വിക്കറ്റുകള്‍ സ്വന്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
