/kalakaumudi/media/media_files/rB6aEv0C3Jhvkm0D8MsW.jpg)
srikanth kidambi reaches semi final
സ്വിസ് ഓപ്പണ്‍ (സൂപ്പര്‍ 3000) സെമി ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യന്‍ താരം ശ്രീകാന്ത് കിഡംബി. ലോക റാങ്കിംഗില്‍ 34-ാം സ്ഥാനത്തിലുള്ള ചിയ ഹോ ലിയോനെ ആണ് കിഡംബി അനായാസം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-10, 21-14. ബിഡബ്ല്യുഎഫ് സര്‍ക്യൂട്ടില്‍ കഴിഞ്ഞ 26 ടൂര്‍ണ്ണമെന്റുകളില്‍ ആദ്യമായാണ് കിഡംബി സെമി സ്ഥാനം നേടുന്നത്.
ഇതിന് മുമ്പ് 2022 നവംബറില്‍ ഹൈലോ ഓപ്പണിലാണ് താരം സെമിയിലെത്തിയത്. 2021ല്‍ നടന്ന സ്വിസ് ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നുവെങ്കിലും സെമി സ്ഥാനം സ്വന്തമാക്കാന്‍ സാധിച്ചില്ല. 2015ല്‍ സ്വിസ് ഓപ്പണില്‍ ടൂര്‍ണമെന്റ് ജേതാവായ ശ്രീകാന്ത് 16-ാം റൗണ്ടില്‍ ലോക നമ്പര്‍ 50 ഫ്രാന്‍സിന്റെ തോമസ് റൗക്സലിനെ പരാജയപ്പെടുത്തിയിരുന്നു.