New Update
/kalakaumudi/media/media_files/2025/06/26/sl-vs-ban-1-2025-06-26-21-23-06.jpg)
SL-vs-BAN-1
.
കൊളംബോ:ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ശ്രീലങ്ക ശക്തമായ നിലയില്‍. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 247 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെന്ന ശക്തമായ നിലയിലാണ്. 138 റണ്‍സുമായി പാതും നിസങ്കയും 77 റണ്‍സോടെ ദിനേശ് ചണ്ഡിമലും ക്രീസില്‍. 40 റണ്‍സെടുത്ത ലഹിരു ഉദാരയുടെ വിക്കറ്റ് മാത്രമാണ് ലങ്കക്ക് നഷ്ടമായത്. 9 വിക്കറ്റ് ശേഷിക്കെ ശ്രീലങ്കക്ക് 12 റണ്‍സ് ലീഡുണ്ട്.
ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ പാതും നിസങ്ക തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടി. 167 പന്തില്‍ സെഞ്ചുറിയിലെത്തിയ നിസങ്ക 16 ബൗണ്ടറികള്‍ നേടി . 125 പന്തില്‍ 65 റണ്‍സെടുത്ത് ക്രീസിലുള്ള ചണ്ഡിമല്‍ ആറ് ഫോറും ഒരു സിക്‌സും നേടി .നേരത്തെ 220-8 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്‌സ് അധികം ദീര്‍ഘിച്ചില്ല. 247 റണ്‍സിന് ബംഗ്ലാദേശ് ഓള്‍ ഔട്ടായി.
46 റണ്‍സെടുത്ത ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാം ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 8 റണ്‍സെടുത്തപ്പോള്‍ ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ മുഷ്ഫീഖുര്‍ റഹീം 35 റണ്‍സെടുത്ത് പുറത്തായി. ലിറ്റണ്‍ ദാസ്(34), മെഹ്ദി ഹസന്‍ മിറാസ്(31), നയീം ഹസന്‍(25), തൈജുള്‍ ഇസ്ലാം(33) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് ബംഗ്ലാദേശിനെ 247ല്‍ എത്തിച്ചത്.
ശ്രീലങ്കക്കായി അസിത ഫെര്‍ണാണ്ടോയും സോനാല്‍ ദിനുഷയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ വിശ്വ ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റെടുത്തു. രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയായിരുന്നു.