മാഞ്ചസ്റ്റര്‍ : ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 5 വിക്കറ്റ് വിജയം. ജോ റൂട്ടിന്റെ മികവിലാണ് ആദ്യ ടെസ്റ്റില്‍ തന്നെ വിജയം നേടിയത്. ഞായറാഴ്ച ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ 326 റണ്‍സ് നേടിയതോടെ ഇംഗ്ലണ്ടിന് വിജയിക്കാന്‍ 205 പിന്തുടരേണ്ടി വന്നു. അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി എങ്കിലും ഇംഗ്ലണ്ടിന് വിജയം ഉറപ്പിക്കാന്‍ ആയി. 62 റണ്‍സുമായി പുറത്താകാതെ നിന്ന ജോ റൂട്ടിന്റെ ഇന്നിംഗ്സ് ആണ് ഇംഗ്ലണ്ടിന് കരുത്തായത്.
8 റണ്‍സുമായി ക്രിസ് വോക്സും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി രണ്ടാം ഇന്നിങ്സില്‍ ജേമി സ്മിത്ത് 39 റണ്‍സ്, ഡാന്‍ ലോറന്‍സ് 34 റണ്‍സ്, ഹാര്‍ ബ്രൂക് 32 റണ്‍സ് എന്നിവരരും തിളങ്ങി. ശ്രീലങ്ക കമിന്ദു മെന്‍ഡിസിന്റെ 113 റണ്‍സിന്റെ മികവില്‍ ആയിരുന്നു 326 റണ്‍സ് എടുത്തത്. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സില്‍ 358 റണ്‍സും, ശ്രീലങ്ക ആദ്യ ഇന്നിങ്സില്‍ 236 റണ്‍സും ആയിരുന്നു എടുത്തത്.