ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് ചരിത്ര വിജയം

ശ്രീലങ്കയ്ക്ക് വിജയിക്കാന്‍ 125 റണ്‍സ് വേണ്ടിയിരുന്ന രീതിയിലാണ് ദിവസം തുടങ്ങിയത്. ബൗണ്ടറിയോടെ കുശാല്‍ മെന്‍ഡിസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ഗസ് അറ്റ്കിന്‍സന്റെ ബൗളിംഗില്‍ ഷൊയ്ബ് ബഷീറിന് ക്യാച്ച് നല്‍കി അദ്ദേഹം പുറത്തായി.

author-image
Athira Kalarikkal
New Update
england3

Srilanka V/s England

Listen to this article
0.75x1x1.5x
00:00/ 00:00

ലണ്ടന്‍ : ഓവല്‍ ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്ക 8 വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. ആക്രമണാത്മക ബാറ്റിംഗിലൂടെ പതും നിസ്സാങ്ക ഒരു മാസ്റ്റര്‍ ഇന്നിംഗ്‌സ് കളിച്ച് ശ്രീലങ്കയെ ജയത്തിലേക്ക് നയിച്ചു.  ആദ്യ സെഷനില്‍ തന്നെ 125 റണ്‍സ് പിന്തുടരാന്‍ ശ്രീലങ്കയ്ക്ക് ആയി. 2014ന് ശേഷം ഇംഗ്ലണ്ടിലെ ശ്രീലങ്കയുടെ ആദ്യ വിജയമാണ്.

ശ്രീലങ്കയ്ക്ക് വിജയിക്കാന്‍ 125 റണ്‍സ് വേണ്ടിയിരുന്ന രീതിയിലാണ് ദിവസം തുടങ്ങിയത്. ബൗണ്ടറിയോടെ കുശാല്‍ മെന്‍ഡിസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ഗസ് അറ്റ്കിന്‍സന്റെ ബൗളിംഗില്‍ ഷൊയ്ബ് ബഷീറിന് ക്യാച്ച് നല്‍കി അദ്ദേഹം പുറത്തായി. പിറകെ ആഞ്ചലോ മാത്യൂസ് നിസ്സാങ്കയ്ക്കൊപ്പം ചേര്‍ന്നു, നിസാങ്ക ആകെ 124 പന്തില്‍ നിന്ന് 127 റണ്‍സ് എടുത്തു. 2 സിക്‌സും 13 ഫോറും നിസാങ്ക അടിച്ചു. മാത്യൂസ് 32 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു.

srilanka england Oval Test