48 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് ശ്രീലങ്ക

48 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനിടെയാണ് ലങ്ക റെക്കോര്‍ഡ് തകര്‍ത്തത്. ഒരു ബാറ്റര്‍ പോലും സെഞ്ചുറി നേടാതെ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡാണ് ലങ്ക സ്വന്തമാക്കിയത്. 

author-image
Athira Kalarikkal
New Update
srilanka

Photo - AFP

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ചാറ്റോഗ്രാം: 48 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനിടെയാണ് ലങ്ക റെക്കോര്‍ഡ് തകര്‍ത്തത്. സെഞ്ച്വറിയില്ലാതെ ഒന്നാം ഇന്നിംഗ്‌സില്‍ 531 റണ്‍സാണ് ശ്രീലങ്ക നേടിയത്. ടെസ്റ്റ് ചരിത്രത്തില്‍ ഒരു ബാറ്റര്‍ പോലും സെഞ്ചുറി നേടാതെ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡാണ് ലങ്ക സ്വന്തമാക്കിയത്. 

6 താരങ്ങള്‍ അര്‍ധ സെഞ്ച്വറികള്‍ നേടിയെങ്കിലും ആര്‍ക്കും അര്‍ധ സെഞ്ച്വറി തികയ്ക്കാനായില്ല. നിഷാന്‍ മധുശങ്ക (57), ദിമുത് കരുണരത്നെ (86), കുശാല്‍ മെന്‍ഡിസ് (93), ദിനേശ് ചണ്ഡിമല്‍ (59), ക്യാപ്റ്റന്‍ ധനഞ്ജയ ഡിസില്‍വ (70), കാമിന്‍ഡു മെന്‍ഡിസ് (92) എന്നിവരാണ് ലങ്കയുടെ പ്രധാന സ്‌കോറര്‍മാര്‍. 976-ല്‍ കാണ്‍പുരില്‍ ന്യൂസീലന്‍ഡിനെതിരേ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 524 റണ്‍സെടുത്ത ഇന്ത്യയുടെ റെക്കോര്‍ഡാണ് ശ്രീലങ്ക 48 വര്‍ഷങ്ങള്‍ക്ക് ശേഷം മറികടന്നിരിക്കുന്നത്. 

 

 

srilanka test series bangladesh election