ശ്രീലങ്കന്‍ പര്യടനത്തിന്റെ ടീം പ്രഖ്യാപനം അടുത്തയാഴ്ച

ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വിരാട് കോലിയും ശ്രീലങ്കന്‍ പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ജസ്പ്രീത് ബുംമ്രയ്ക്കും വിശ്രമം അനുവദിച്ചേക്കും.

author-image
Athira Kalarikkal
New Update
srilanka & india

File Photo

Listen to this article
0.75x 1x 1.5x
00:00 / 00:00

സിംബാബ്വെ പര്യടനത്തിന് ശേഷം ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടത്തിനുള്ള ടീം ഇന്ത്യയെ അടുത്ത ആഴ്ച പ്രഖ്യാപിക്കും. ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വിരാട് കോലിയും ശ്രീലങ്കന്‍ പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ജസ്പ്രീത് ബുംമ്രയ്ക്കും വിശ്രമം അനുവദിച്ചേക്കും. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് പുതിയ നായകന്മാരെ കണ്ടെത്തേണ്ടി വരും. ടി20യില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ രോഹിത് ശര്‍മയുടെ സ്വാഭാവിക പിന്‍ഗാമിയാകുമെന്നാണ് കരുതുന്നത്.

ഏകദിനത്തില്‍ ആരെ ക്യാപ്റ്റനാക്കണമെന്ന കാര്യത്തിലും സെലക്ടര്‍മാര്‍ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. കെ എല്‍ രാഹുലാകും ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുക എന്നാണ് നിലവിലെ റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ പരമ്പരയ്ക്ക് ശേഷം ബംഗ്ലാദേശ് പരമ്പരയിലും ടീം കളിക്കും. 

 

 

india srilanka