രോഹന്‍ ബൊപ്പണ്ണയോടൊപ്പം പാരീസ് ഒളിംപിക്‌സിന് ശ്രീറാം ബാലാജിയും

കഴിഞ്ഞ ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ ബൊപ്പണ്ണയും ശ്രീംറാമും ഏറ്റുമുട്ടിയിരുന്നു. ബൊപ്പണ്ണയും അദ്ദേഹത്തിന്റെ ഓസ്ട്രേലിയന്‍ പങ്കാളി മാത്യു എബ്ഡനും ശ്രീറാം മിഗ്വല്‍ സഖ്യത്തെ തോല്‍പ്പിച്ചിരുന്നു.

author-image
Athira Kalarikkal
Updated On
New Update
Rohannnnn.

Rohan Bopanna & Sriram Balaji to play doubles in Paris Olympics

Listen to this article
0.75x 1x 1.5x
00:00 / 00:00

പാരീസ് ഒളിംപിക്‌സിന് ഇന്ത്യയ്ക്കായി രോഹന്‍ ബൊപ്പണ്ണയും എന്‍ ശ്രീറാം ബാലാജിയും കളിക്കളത്തിലിറങ്ങും. പുരുഷ ഡബിള്‍സില്‍ ഇരുവരും ഇറങ്ങുമെന്ന് ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ പ്രഖ്യാപിച്ച്. ലോക റാങ്കിങ്ഹിലെ നാലാം സ്ഥാനത്താണ് ബൊപ്പണ്ണ, അതുകൊണ്ടു തന്നെ തന്റെ ഗെയിം പാര്‍ട്ണറെ തിരഞ്ഞെടുക്കാന്‍ അനുമതി ലഭിക്കുകയായിരുന്നു.

കഴിഞ്ഞ ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ ബൊപ്പണ്ണയും ശ്രീംറാമും ഏറ്റുമുട്ടിയിരുന്നു. ബൊപ്പണ്ണയും അദ്ദേഹത്തിന്റെ ഓസ്ട്രേലിയന്‍ പങ്കാളി മാത്യു എബ്ഡനും ശ്രീറാം മിഗ്വല്‍ സഖ്യത്തെ തോല്‍പ്പിച്ചിരുന്നു. കോച്ച് ബാലചന്ദ്രന്‍ മാണിക്കത്ത്, ഫിസിയോ റബേക്ക വി.ഓര്‍ഷേഗന്‍ എന്നിവര്‍ ആകും കോച്ചിംഗ് ടീം. 

 

paris olympics 2024 sriram balaji rohan bopanna