മിച്ചല്‍ സ്റ്റാര്‍ക് ട്വന്റി 20യില്‍ നിന്ന് വിരമിച്ചു

ടെസ്റ്റിലും ഏകദിനത്തിലും ശ്രദ്ധിക്കാനാണ് ട്വന്റി 20 യില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചതെന്നാണ് സ്റ്റാര്‍ക് നല്‍കിയ വിശദീകരണം. 2027 ലെ ഏകദിന ലോകകപ്പില്‍ കളിക്കാനുള്ള ആഗ്രഹവും സ്റ്റാര്‍ക് പ്രകടിപ്പിച്ചു.

author-image
Biju
New Update
michel

സിഡ്‌നി: ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക് അന്താരാഷ്ട്ര ട്വന്റി 20 യില്‍ നിന്ന് വിരമിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ട്വന്റി 20യില്‍ നിന്ന് വിരമിച്ചത്. 65 ട്വന്റി 20 യില്‍ നിന്നായി 79 വിക്കറ്റുകള്‍ നേടിയ താരം 2021 ല്‍ ലോകകപ്പ് നേടിയ ഓസീസ് ടീമിലും അംഗമായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും ശ്രദ്ധിക്കാനാണ് ട്വന്റി 20 യില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചതെന്നാണ് സ്റ്റാര്‍ക് നല്‍കിയ വിശദീകരണം. 2027 ലെ ഏകദിന ലോകകപ്പില്‍ കളിക്കാനുള്ള ആഗ്രഹവും സ്റ്റാര്‍ക് പ്രകടിപ്പിച്ചു.

ഞാന്‍ ഏറ്റവും പ്രാധാന്യം നല്‍കാനുദ്ദേശിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിനാണ്. ഓസ്ട്രേലിയക്ക് വേണ്ടി കളിച്ച ഓരോ ടി20 മത്സരവും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. പ്രത്യേകിച്ച് 2021-ലെ ലോകകപ്പ്. ഞങ്ങള്‍ വിജയിച്ചത് കൊണ്ട് മാത്രമല്ല, ടീമിലെ അംഗങ്ങളെയും രസകരമായ നിമിഷങ്ങളെയും ഞാന്‍ സ്നേഹിക്കുന്നു.'

ഇന്ത്യന്‍ ടെസ്റ്റ് പര്യടനം, ആഷസ്, 2027-ലെ ഏകദിന ലോകകപ്പ് എന്നിവ മുന്നില്‍ കണ്ടുകൊണ്ട്, ഫിറ്റായിരിക്കാനും മികച്ച ഫോമില്‍ തുടരാനും ഇത് മുന്നോട്ടുള്ള ഏറ്റവും നല്ല മാര്‍ഗമാണെന്ന്  കരുതുന്നു. കൂടാതെ, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനായി പുതിയ ബൗളിംഗ് നിരയെ ഒരുക്കാന്‍ ടീമിന് ഇത് സമയം നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. 

ഓസ്ട്രേലിയന്‍ സെലക്ടര്‍മാരുടെ ചെയര്‍മാനായ ജോര്‍ജ് ബെയ്ലി സ്റ്റാര്‍ക്കിന്റെ കരിയറിനെ പ്രശംസിച്ചു. 'തന്റെ ടി20 കരിയറില്‍ മിച്ച് അഭിമാനിക്കണം. 2021 ലോകകപ്പ് നേടിയ ടീമിലെ അവിഭാജ്യ അംഗമായിരുന്നു അദ്ദേഹം, വിക്കറ്റുകള്‍ വീഴ്ത്തി മത്സരത്തിന്റെ ഗതി മാറ്റാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ജോര്‍ജ് ബെയ്ലി പ്രതികരിച്ചു.