/kalakaumudi/media/media_files/2025/07/20/sulaksan-2025-07-20-18-41-04.jpg)
മസ്‌കറ്റ്: മുന്‍ മുംബൈ വിക്കറ്റ് കീപ്പര്‍ സുലക്ഷണ്‍ കുല്‍ക്കര്‍ണിയെ ഒമാന്‍ ക്രിക്കറ്റ് ടീമിന്റെ ഡെപ്യൂട്ടി ഹെഡ് കോച്ചായി നിയമിച്ചു. ഒക്ടോബറില്‍ നടക്കുന്ന ഐസിസി ടി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഒമാന്‍ ടീമിന്റെ പരിശീലക സംഘത്തില്‍ ദിലീപ് മെന്‍ഡിസിനൊപ്പമാണ് കുല്‍ക്കര്‍ണി പ്രവര്‍ത്തിക്കുക.
2026-ല്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ യോഗ്യത നേടുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല. സുലക്ഷണ്‍ കുല്‍ക്കര്‍ണിയുടെ നിയമനം ഒമാന്‍ ക്രിക്കറ്റ് സോഷ്യല്‍ മീഡിയയിലൂടെയാണ് ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പരിശീലകനായ അദ്ദേഹം ടീമിന് കൂടുതല്‍ ആഴവും മികച്ച നേതൃത്വവും നല്‍കുമെന്ന് ഒമാന്‍ ക്രിക്കറ്റ് വ്യക്തമാക്കി. 58-കാരനായ കുല്‍ക്കര്‍ണിക്ക് മുംബൈ, മഹാരാഷ്ട്ര, തമിഴ്‌നാട്, വിദര്‍ഭ, ഛത്തീസ്ഗഡ് തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചുള്ള വലിയ അനുഭവസമ്പത്തുണ്ട്.