ഫ്‌ളോറിഡ: ടി20 ലോകകപ്പില്‍ മഴയെത്തുടര്‍ന്ന് മത്സരങ്ങള്‍ ഉപേക്ഷിച്ചതില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. ഗ്രൗണ്ട് മുഴുവന്‍ മറയ്ക്കാന്‍ കവറുകള്‍ ഇല്ലെങ്കില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കരുതെന്ന് ഐ.സി.സി.യോട് അപേക്ഷിക്കുന്നുവെന്ന് ഗാവസ്‌കര്‍ പറഞ്ഞു. പിച്ചിന്റെ ഭാഗം മാത്രം മറച്ചതുകൊണ്ട് കാര്യമില്ലെന്നും മറ്റു ഭാഗങ്ങള്‍ നനയുമെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളോറിഡയില്‍ മഴമൂലം മൂന്ന് മത്സരങ്ങള്‍ ഉപേക്ഷിച്ചിരുന്നു.
How we don’t have more covers to cover all the ground is beyond me .. all the money in the game yet we still get games called off for wet outfields !!!! #T20WorldCup #USA
— Michael Vaughan (@MichaelVaughan) June 15, 2024
'ഗ്രൗണ്ട് മുഴുവന്‍ മൂടാന്‍ കവറില്ലാത്തയിടങ്ങളില്‍ മത്സരം സംഘടിപ്പിക്കരുതെന്ന് ഐ.സി.സി.യോട് അപേക്ഷിക്കുകയാണ്. പിച്ച് മാത്രം മൂടിയാല്‍ മറ്റു ഭാഗങ്ങളില്‍ നനവ് വരും. മികച്ച മത്സരം കാണാന്‍ വരുന്നവര്‍ക്ക് അതിനുള്ള അവസരം നിഷേധിക്കപ്പെടുന്നു. ഇങ്ങനെയുണ്ടാവരുത്', ഗാവസ്‌കര്‍ പറഞ്ഞു. പണമുണ്ടായിട്ടും ഗ്രൗണ്ട് നനഞ്ഞത് കാരണം മത്സരം റദ്ദാക്കുന്നതിനെ വിമര്‍ശിച്ച് മൈക്കിള്‍ വോണും രംഗത്തെത്തി.
ശനിയാഴ്ച ഇന്ത്യ-നേപ്പാള്‍, ചൊവ്വാഴ്ച ശ്രീലങ്ക-നേപ്പാള്‍, വെള്ളിയാഴ്ച യു.എസ്.എ.-അയര്‍ലന്‍ഡ് ടീമുകളുടെ മത്സരങ്ങളാണ് മഴമൂലം ഉപേക്ഷിക്കേണ്ടിവന്നത്.