ലോകകപ്പില്‍ ഹാര്‍ദിക് വ്യത്യസ്ത കളിക്കാരനായിരിക്കും: ഗവാസ്‌കര്‍

ടി20 ലോകകപ്പില്‍ കൂടുതല്‍ പോസിറ്റീവും വ്യത്യസ്തവും ആയ കളിക്കാരനായിരിക്കും ഹാര്‍ദിക് പാണ്ഡ്യ എന്ന് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍.

author-image
Athira Kalarikkal
New Update
Sunil Gavaskar and Hardhik Pandya

Sunil Gavaskar and Hardhik Pandya

Listen to this article
0.75x1x1.5x
00:00/ 00:00

ടി20 ലോകകപ്പില്‍ കൂടുതല്‍ പോസിറ്റീവും വ്യത്യസ്തവും ആയ കളിക്കാരനായിരിക്കും ഹാര്‍ദിക് പാണ്ഡ്യ എന്ന് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ഐ പി എല്ലില്‍ ഉണ്ടായ പ്രശ്‌നങ്ങളൊന്നും ഹാര്‍ദികിനെ ലോകകപ്പില്‍ ബാധിക്കില്ല എന്നും ഇന്ത്യക്ക് വേണ്ടി ഹാര്‍ദിക് മികച്ച പ്രകടനം കാഴ്ചവെക്കും എന്നും ഗവാസ്‌കര്‍ പറഞ്ഞു. ഹാര്‍ദിക് എല്ലാ പ്രശ്‌നങ്ങളും നല്ല രീതിയില്‍ താരം കൈകാര്യം ചെയ്തിട്ടുണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞു. 

'നിങ്ങളുടെ രാജ്യത്തിന് വേണ്ടി കളിക്കുന്നതും ഐപിഎല്ലില്‍ കളിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. നിങ്ങളുടെ രാജ്യത്തിന് വേണ്ടി കളിക്കുന്നത് ഓരോ കളിക്കാരനിലും വ്യത്യസ്തമായ ഊര്‍ജ്ജം പകരും, ലോകകപ്പില്‍ ഹാര്‍ദിക്ക് വ്യത്യസ്ത കളിക്കാരനായിരിക്കും. ഐ പി എല്‍ ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന് ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ''ഗവാസ്‌കര്‍ പറഞ്ഞു.

''അദ്ദേഹം ആ പ്രശ്‌നങ്ങള്‍ വളരെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. അതിനാല്‍, അദ്ദേഹം വിദേശത്ത് പോയി ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍, അവന്‍ തികച്ചും വ്യത്യസ്തമായ ഒരു മാനസികാവസ്ഥയിലായിരിക്കും. ഈ ടൂര്‍ണമെന്റില്‍ നമ്മള്‍ കണ്ടതിനേക്കാള്‍ വളരെ നല്ല മാനസികാവസ്ഥയായിരിക്കും അവന്‍ ഉണ്ടാവുക. അതിനാല്‍ ലോകകപ്പില്‍ ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യക്ക് മികച്ച സംഭാവനകള്‍ ഹാര്‍ദിക് നല്‍കും'' ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

T20 World Cup sunil gavaskar hardhik pandya