കന്നി കിരീടം തേടി കണ്ണൂരും തൂശൂരും; കലാശപ്പോരാട്ടം കണ്ണൂരില്‍

സെമി ഫൈനലില്‍ ശക്തരായ കാലിക്കറ്റ് എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് കണ്ണൂര്‍ വാരിയേഴ്സ് ഫൈനലിന് യോഗ്യത നേടിയത്. ഇതോടെ സൂപ്പര്‍ ലീഗില്‍ എല്ലാ ടീമുകളെയും പരാജയപ്പെടുത്തുന്ന രണ്ടാമത്തെ ടീമായി കണ്ണൂര്‍ വാരിയേഴ്സ് മാറി.

author-image
Biju
New Update
kikof

കണ്ണൂര്‍: കാല്‍പ്പന്ത് കളിയാരവത്തിന്റെ അവാസന കിക്കോഫ് വെള്ളിയാഴ്ച കണ്ണൂരില്‍ നടക്കും. കണ്ണൂര്‍ വാരിയേഴ്സും തൃശൂര്‍ മാജിക്ക് എഫ്.സിയും കൊമ്പുകോര്‍ക്കുന്ന സൂപ്പര്‍ ലീഗ് കേരളയില്‍ ആര് ജയിച്ചാലും കന്നി കിരീടം നേടി മടങ്ങാം. മികച്ച കളിയും ഒപ്പം ഭാഗ്യവും സമം ചേര്‍ത്താണ് കണ്ണൂര്‍ വാരിയേഴ്സ് കപ്പടിക്കാന്‍ ജന്മനാട്ടിലേക്ക് എത്തുന്നത്. ഡിസംബര്‍ 19ന് കണ്ണൂര്‍ മുനിസിപ്പില്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് ആറ് മുതല്‍ ഫൈനല്‍ മത്സരം തുടങ്ങും. ഒരു ഇടവേളക്ക് ശേഷം സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ കണ്ണൂരിലെത്തിയതിന്റെ ആഹ്ലാദത്തിലായിരുന്നു വടക്കേ മലബാറുകാര്‍. ഇരട്ടി ആവേശം പകര്‍ന്നാണ് ഒടുവില്‍ ഫൈനല്‍ മത്സരവും കണ്ണൂരിലെത്തുന്നത്.

സെമി ഫൈനലില്‍ ശക്തരായ കാലിക്കറ്റ് എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് കണ്ണൂര്‍ വാരിയേഴ്സ് ഫൈനലിന് യോഗ്യത നേടിയത്. ഇതോടെ സൂപ്പര്‍ ലീഗില്‍ എല്ലാ ടീമുകളെയും പരാജയപ്പെടുത്തുന്ന രണ്ടാമത്തെ ടീമായി കണ്ണൂര്‍ വാരിയേഴ്സ് മാറി. ഫൈനലില്‍ കണ്ണൂരിന്റെ കളി കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. കണ്ണൂരില്‍ നടന്ന മത്സരങ്ങളില്‍ സമനിലയും തോല്‍വിയും മാത്രമാണ് കണ്ണൂര്‍ വാരിയേഴ്‌സിന്റെ സമ്പാദ്യം. ഫൈനലില്‍ ഭാഗ്യം കണ്ണൂരിന് തുണക്കുമെന്ന് സ്വന്തം നാട്ടില്‍ കപ്പുയര്‍ത്താനാകുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. സെമി ഫൈനലില്‍ ശക്തരായ കാലിക്കറ്റ് എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് കണ്ണൂര്‍ ഫൈനലില്‍ എത്തിയത്.

ക്ലബ് അര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാന്‍ കണ്ണൂരിന്റെ പരിശീലകന്‍ മാനുവല്‍ സാഞ്ചസിനായി. തുടര്‍ച്ചയായി രണ്ടാം തവണയും ടീമിനെ സെമി ഫൈനലില്‍ എത്തിച്ച് സൂപ്പര്‍ ലീഗില്‍ ചരിത്രം കുറിച്ചു. അതോടൊപ്പം സൂപ്പര്‍ ലീഗില്‍ രണ്ട് സീസണിലും എവേ മത്സരങ്ങളില്‍ ഒരു മത്സരം പോലും തോറ്റിട്ടില്ലെന്ന അപൂര്‍വ റെക്കോര്‍ഡും മാനുവല്‍ സാഞ്ചസിനുണ്ട്. വെള്ളിയാഴ്ച രാത്രി ജവഹര്‍ സ്റ്റേഡിയത്തില്‍ പന്തുരളുമ്പോള്‍ ഗാലറിയില്‍ ആരാധകരുടെ നെഞ്ചിലും തീ പടരുമെന്ന് ഉറപ്പാണ്.
ടിക്കറ്റ് ലഭിക്കാന്‍

ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ www.ticketgenie.inഎന്ന വെബ് സൈറ്റിലോ, അപ്ലിക്കേഷനില്‍ നിന്നോ ഓണ്‍ലൈനായി ടിക്കറ്റ് എടുക്കാം. ഓഫ് ലൈന്‍ ടിക്കറ്റുകള്‍ ജവഹര്‍ സ്റ്റേഡിയത്തിന്റെ പരിസരത്തുള്ള ദയ മെഡിക്കല്‍ ഷോപ്പിന്റെ പരിസരത്തുള്ള ബോക്സ് ഓഫിസില്‍ നിന്ന് സെക്യൂറ മാളില്‍ തയാറാക്കിയ പ്രത്യേക കൗണ്ടറില്‍നിന്ന് എടുക്കാം.

ഗ്യാലറി, വി.ഐ.പി, വി.വി.ഐ.പി എന്നീ വിഭാഗങ്ങളിലാണ് ടിക്കറ്റുകള്‍. ഗ്യാലറിക്ക് 199 രൂപ, വി.ഐ.പി 999 രൂപ, വി.വി.ഐ.പി 1999 രൂപ എന്നിവയാണ് ടിക്കറ്റ് നിരക്കുകള്‍. കണ്ണൂര്‍ വാരിയേഴ്സ് എഫ്.സിയുടെ ആരാധകര്‍ അമുല്‍ ഗ്യാലറിയിലും തൃശൂര്‍ മാജിക് എഫ്.സിയുടെ ആരാധകര്‍ സ്നിക്കേഴ്സ് ഗ്യാലറിയിലും ഇരിക്കണം.