/kalakaumudi/media/media_files/2025/12/07/super-2025-12-07-16-21-01.jpg)
തൃശൂര്‍: പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന സൂപ്പര്‍ ലീഗ് കേരളയുടെ സെമി ഫൈനല്‍ മത്സരം മാറ്റിവെച്ചു. ഇന്ന് രാത്രി 7:30ന് തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കേണ്ട തൃശൂര്‍ മാജിക് എഫ്‌സി - മലപ്പുറം എഫ്‌സി മത്സരം മാറ്റിവയ്ക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു.
മത്സരത്തില്‍ പങ്കാളികളാവരുതെന്ന് ടീമുകള്‍ക്ക് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കത്ത് നല്‍കി. തദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കഴിഞ്ഞ് മറ്റൊരു ദിവസം മത്സരം സംഘടിപ്പിക്കണമെന്നും നിര്‍ദേശം. തദേശ തെരഞ്ഞെടുപ്പിന് ഒപ്പം ശബരിമല ഡ്യൂട്ടി കൂടി ഉള്ളതുകൊണ്ട് ആവശ്യത്തിന് സേനയെ വിന്യസിക്കാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു.
തുടര്‍ന്നാണ് മത്സരം മാറ്റിവെക്കാനുള്ള നിര്‍ദേശം പുറപ്പെടുവിച്ചത്. നിര്‍ദേശം മറികടന്ന് മത്സരം നടത്തിയാല്‍ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഘാടകരായ സൂപ്പര്‍ ലീഗ് കേരള, തൃശൂര്‍ മാജിക് എഫ്‌സി, മലപ്പുറം എഫ് സി ടീമുകള്‍ക്ക് പൊലീസ് കത്തു നല്‍കിയിട്ടുണ്ട്. പത്താം തീയതി നടക്കാനിരുന്ന കാലിക്കറ്റ് എഫ്സി കണ്ണൂര്‍ വാരിയേഴ്‌സ് രണ്ടാം സെമി മത്സരവും മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
