മുഷീര്‍ ഖാനെ അഭിനന്ദിച്ച് സൂര്യകുമാര്‍ യാദവ്

''എന്തൊരു ഇന്നിങ്‌സാണ് മുഷീര്‍ ഖാന്‍. നവ്ദീപ് സെയ്‌നിയുടെ പിന്തുണയും മികച്ചതായിരുന്നു. എല്ലാ ദിവസവും മത്സരത്തിനു ശേഷവും ബാറ്റിങ് പരിശീലനം തുടരുക. കൂടുതല്‍ ബാറ്റു ചെയ്യുമ്പോള്‍ കൂടൂതല്‍ പരിശീലനം ലഭിക്കുന്നു'  

author-image
Athira Kalarikkal
New Update
Surya kumar yadav & mushir yadav

Photo : Getty Images

Listen to this article
0.75x1x1.5x
00:00/ 00:00

ബെംഗളൂരു : ദുലീപ് ട്രോഫി ക്രിക്കറ്റില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡ് തകര്‍ത്ത മുഷീര്‍ ഖാനെ അഭിനന്ദിച്ച് സൂര്യകുമാര്‍ യാദവ്. എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച കുറിപ്പിലാണ് താരത്തിനെ പുകഴ്ത്തിയത്. 
മുഷീര്‍ ഖാന്റെ ഇന്നിങ്‌സിന് ഉറച്ച പിന്തുണ നല്‍കിയ നവ്ദീപ് സെയ്‌നിക്കും ഇന്ത്യന്‍ ട്വന്റി20 ക്യാപ്റ്റന്റെ അഭിനന്ദനമുണ്ട്. എക്‌സില്‍ പങ്കുവച്ച കുറിപ്പിലാണ് സൂര്യകുമാര്‍ ഇരുവരെയും അഭിനന്ദിച്ചത്.

''എന്തൊരു ഇന്നിങ്‌സാണ് മുഷീര്‍ ഖാന്‍. നവ്ദീപ് സെയ്‌നിയുടെ പിന്തുണയും മികച്ചതായിരുന്നു. എല്ലാ ദിവസവും മത്സരത്തിനു ശേഷവും ബാറ്റിങ് പരിശീലനം തുടരുക. കൂടുതല്‍ ബാറ്റു ചെയ്യുമ്പോള്‍ കൂടൂതല്‍ പരിശീലനം ലഭിക്കുന്നു'  സൂര്യകുമാര്‍ കുറിച്ചു. ''ഒരു യുവതാരത്തിന്റെ നേട്ടം ഇന്ത്യയിലെ ക്രിക്കറ്റ് സമൂഹം ആഘോഷിക്കുന്നത് കാണുന്നതു തന്നെ സന്തോഷം. വളരെ പ്രതിഭാധാരാളിത്തമുള്ള സമൂഹമാണത്'  ഇയാന്‍ ബിഷപ്പ് എക്‌സില്‍ കുറിച്ചു.

ഈ വര്‍ഷത്തെ ദുലീപ് ട്രോഫിയില്‍ ഇതുവരെ സെഞ്ചറി നേടിയ ഏക താരമായ മുഷീര്‍ ഖാന്, അരങ്ങേറ്റത്തില്‍ ഇരട്ടസെഞ്ചറിയെന്ന നേട്ടം നേരിയ വ്യത്യാസത്തിനാണ് നഷ്ടമായത്. ഒന്നാം ഇന്നിങ്‌സില്‍ 373 പന്തുകള്‍ നേരിട്ട മുഷീര്‍ ഖാന്‍ 181 റണ്‍സെടുത്താണ് പുറത്തായത്. 16 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടുന്നതാണ് മുഷീറിന്റെ ഇന്നിങ്‌സ്.

cricket Surya Kumar yadav