മുംബൈ ഇന്ത്യന്‍സിന് ആശ്വാസം; സൂപ്പര്‍ താരം തിരിച്ചെത്തുന്നു, അടുത്ത മത്സരം ഡല്‍ഹിക്കെതിരെ

പരിക്കിന്റെ പിടിയിലായിരുന്ന മുംബൈ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ് ഫിറ്റ്‌നെസ് വീണ്ടെടുത്ത് തിരിച്ച് കളിക്കളത്തിലേക്ക് എത്തുന്നു.

author-image
Athira Kalarikkal
New Update
suryakumar

Suryakumar Yadav

Listen to this article
0.75x1x1.5x
00:00/ 00:00

പരിക്കിന്റെ പിടിയിലായിരുന്ന മുംബൈ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ് ഫിറ്റ്‌നെസ് വീണ്ടെടുത്ത് തിരിച്ച് കളിക്കളത്തിലേക്ക് എത്തുന്നു. ഐപിഎല്ലിന്റെ തുടര്‍ച്ചയായ തോല്‍വികള്‍ക്കിടയില്‍ ആശ്വാസമേകാനായിട്ടാണ് സൂര്യകുമാര്‍ എത്തുന്നത്. 

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയാണ് താരം പരിക്കിന്റെ പിടിയില്‍ നിന്ന് മോചിതനായ വിവരം അറിയിച്ചത്. വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈയുടെ ഡല്‍ഹിക്കെതിരായ അടുത്ത ഐപിഎല്‍ മത്സരത്തില്‍ സൂര്യകുമാറിന് കളിക്കാന്‍ സാധിക്കും. 

3 മാസങ്ങള്‍ക്ക് മുകളിലായി പരിക്കു മൂലം ക്രിക്കറ്റില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു സൂര്യകുമാര്‍ യാദവ്. സൂര്യകുമാറിന്റെ കാര്യത്തില്‍ യാതൊരു തരത്തിലും റിസ്‌ക് എടുക്കാന്‍ തങ്ങള്‍ തയ്യാറല്ല എന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഇതിനോടകം തന്നെ അറിയിച്ചിരുന്നു.

അതിനാല്‍ തന്നെ പൂര്‍ണമായ ഫിറ്റ്‌നസ് വീണ്ടെടുത്ത ശേഷമേ സൂര്യകുമാറിനെ ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് കളിക്കാന്‍ സമ്മതിക്കൂ എന്നും ദേശീയ ക്രിക്കറ്റ് അക്കാദമി തീരുമാനിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയ്ക്കിടെയായിരുന്നു സൂര്യകുമാര്‍ യാദവിന് പരിക്കേറ്റത്. 

Suryakumar Yadav ipl 2024 season 17 mumbai indians