Suryakumar Yadav's Instagram story
മുംബൈ : കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജവ്യാപകമായി പ്രതിഷേധം ശക്തമായി നില്‍ക്കുന്ന സാഹചര്യത്തില്‍ വൈറലായി ക്രിക്കറ്റ് താരം സൂര്യകുമാര്‍ യാദവ്. സംഭവത്തോട് പരോക്ഷമായി പ്രതികരിച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് വൈറലാകുന്നത്. ഡോക്ടറുടെ മരണത്തില്‍ നീതി വൈകുന്നതിനെ ചോദ്യം ചെയ്ത് ഹര്‍ഭജന്‍ സിങ് സമൂഹമാധ്യമത്തില്‍ തുറന്ന കത്ത് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ഒരു കായിക താരം കൂടി എത്തുന്നത്.
'പ്രോട്ടക്റ്റ് യുവര്‍ ഡോട്ടര്‍' എന്നത് വെട്ടി, 'എജ്യുക്കേറ്റ് യുവര്‍ സണ്‍' എന്ന വാചകത്തിനൊപ്പം 'ആന്‍ഡ് യുവര്‍ ബ്രദേഴ്‌സ്', 'ആന്‍ഡ് യുവര്‍ ഫാദര്‍', 'ആന്‍ഡ് യുവര്‍ ഹസ്ബന്‍ഡ്', ആന്‍ഡ് യുവര്‍ ഫ്രണ്ട്‌സ്' എന്ന രീതിയിലാണ് സ്‌റ്റോറി.