Swapnil Kusale is India's third medal winner at the Paris Olympics 2024
പാരിസ് : ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും വെങ്കല മെഡല്‍. രാജ്യത്തിന്റെ പ്രതീക്ഷ തെറ്റിക്കാതെയാണ് സ്വപ്‌നില്‍ കുസാലെ മുന്നേറിയത്. പാരീസ് ഒളിംപിക്‌സില്‍ ഷൂട്ടിങ് ഇനത്തിലാണ് ഇന്ത്യയുടെ മെഡല്‍ നേട്ടങ്ങള്‍. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏഴാം സ്ഥാനത്താണ് താരം മത്സരം ഫിനിഷ് ചെയ്തത്. ഇന്ന് ഫൈനലില്‍ 25 ഷോട്ടുകളില്‍ 208.2 പോയിന്റുകളാണ് താരം വെടിവെച്ചിട്ടത്. 411.6 പോയിന്റുമായാണ് സ്വപ്നിലിന്റെ കുതിപ്പ്. 20 ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്ന താരം പിന്നീട് ആവേശകരമായി വെടിയുതിര്‍ക്കുന്നതാണ് കണ്ടത്. മൂന്നാം സ്ഥാനത്ത് 411.6 പോയിന്റുമായാണ് ഫിനിഷ് ചെയ്തത്.
മഹാരാഷ്ട്രയിലെ പുണെ സ്വദേശിയായ സ്വപ്നില്‍ സുരേഷ് കുസാലെ 2022 ല്‍ ഈജിപ്തിലെ കെയ്‌റോയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പിലാണ് ഒളിംപിക്‌സ് യോഗ്യത ഉറപ്പാക്കിയത്. 2022 ലെ ഏഷ്യന്‍ ഗെയിംസില്‍ ടീം ഇനത്തില്‍ താരം സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ബാകുവില്‍ നടന്ന ലോകകപ്പില്‍ മിക്‌സഡ് ടീം ഇനത്തില്‍ സ്വര്‍ണവും വ്യക്തിഗത, ടീം ഇനങ്ങളില്‍ വെള്ളി മെഡലും വിജയിച്ചിട്ടുണ്ട്.