ടി20: പാകിസ്താനെതിരായ പരമ്പര തൂത്തുവാരി ഓസീസ്

ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 18.1 ഓവറില്‍ 117 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ 11.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ ലക്ഷ്യത്തിലെത്തി.

author-image
Prana
New Update
stoinis

പാകിസ്താനെതിരായ ട്വന്റി 20 പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി. മൂന്നാം ട്വന്റി 20യില്‍ ഏഴ് വിക്കറ്റിന്റെ വിജയം നേടിയാണ് ആസ്‌ട്രേലിയ പരമ്പര 3-0നു തൂത്തുവാരിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 18.1 ഓവറില്‍ 117 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ 11.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ ലക്ഷ്യത്തിലെത്തി.
നേരത്തെ ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 41 റണ്‍സ് നേടിയ ബാബര്‍ അസം ടോപ് സ്‌കോററായി. ഹസീബുള്ളാഹ് ഖാന്‍ 24 റണ്‍സും നേടി. ആസ്‌ട്രേലിയയ്ക്കായി ആരോണ്‍ ഹാര്‍ഡി മൂന്നും സ്‌പെന്‍സര്‍ ജോണ്‍സണും ആദം സാംബയും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ മാര്‍ക്കസ് സ്‌റ്റോയിനിസിന്റെ വെടിക്കെട്ടാണ് ഓസ്‌ട്രേലിയന്‍ വിജയം അനായാസമാക്കിയത്. 27 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്‌സും സഹിതം 61 റണ്‍സെടുത്ത സ്‌റ്റോയിനിസ് പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ജോഷ് ഇംഗ്ലിസ് 27 റണ്‍സുമായി പിന്തുണ നല്‍കി. ജെയ്ക് ഫ്രെയ്‌സര്‍ മക്ഗുര്‍ഗ് 18 റണ്‍സെടുത്തു.

 

cricket Pakistan vs australia t20