ഒറ്റയ്ക്ക് പൊരുതി ആരോണ്‍ ജോണ്‍സണ്‍; പാകിസ്താനെതിരേ 107 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി കാനഡ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാനഡയെ കയത്തിൽ നിന്ന് രക്ഷിച്ചത് ജോണ്‍സന്റെ ഇന്നിങ്‌സാണ്.

author-image
Vishnupriya
Updated On
New Update
t20
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂയോര്‍ക്ക്: പാകിസ്താന്‍ ബൗളിങ്ങിനെതിരേ ഒറ്റയാൾ പോരാട്ടം നടത്തിയ ഓപ്പണര്‍ ആരോണ്‍ ജോണ്‍സന്റെ മികവില്‍ 107 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി കാനഡ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാനഡയെ കയത്തിൽ നിന്ന് രക്ഷിച്ചത് ജോണ്‍സന്റെ ഇന്നിങ്‌സാണ്. 44 പന്തില്‍ നിന്ന് നാലു വീതം സിക്‌സും ഫോറുമടക്കം 52 റണ്‍സെടുത്ത ജോണ്‍സനാണ് ടീമിന്റെ താങ്ങായത്. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് കാനഡ 106 റണ്‍സെടുത്തത്.

13 എക്‌സ്ട്രാ റണ്ണുകള്‍ വന്ന ഇന്നിങ്‌സില്‍ ജോണ്‍സനെ കൂടാതെ രണ്ടക്കം കണ്ടവര്‍ രണ്ടുപേര്‍ മാത്രം. 13 റണ്‍സെടുത്ത കലീം സാനയും 10 റണ്‍സെടുത്ത ക്യാപ്റ്റന്‍ സാദ് ബിന്‍ സഫറും. നവ്‌നീത് ധലിവാള്‍ (4), പര്‍ഗത് സിങ് (2), നിക്കോളാസ് കിര്‍ട്ടണ്‍ (1), ശ്രേയസ് മോവ (2) എന്നിവരെല്ലാം വേഗം മടങ്ങി. പാകിസ്താനായി മുഹമ്മദ് ആമിറും ഹാരിസ് റൗഫും രണ്ടു വിക്കറ്റ് വീതം പിഴുതു.

T20 World Cup pakistan vs canada