ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 24 റണ്‍സ് മിന്നും വിജയം; സെമി ഫൈനലില്‍

തോറ്റെങ്കിലും ഓസ്‌ട്രേലിയയ്ക്ക് സെമി പ്രതീക്ഷയുണ്ട്. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ബംഗ്ലദേശ് തോല്‍പിച്ചാല്‍, ഓസീസിന് സെമി ഫൈനലിലെത്താം. 

author-image
Rajesh T L
Updated On
New Update
ro

മത്സരത്തിൽ നിന്ന്

Listen to this article
0.75x1x1.5x
00:00/ 00:00

സെന്റ് ലൂസിയ: ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 8 റൗണ്ടില്‍ ഓസ്‌ട്രേലിയക്ക് എതിരെ ഇന്ത്യയ്ക്ക് മിന്നും വിജയം. ഇന്ത്യ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയയ്ക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക്  24 റണ്‍സ് വിജയം. 

മൂന്നാം വിജയവുമായി ഇന്ത്യ സെമി ഫൈനലില്‍ എത്തുകയും ചെയ്തു. ഒന്നാം ഗ്രൂപ്പില്‍ ആറു പോയിന്റുമായാണ് ഇന്ത്യ സെമിയിലേക്കു കുതിച്ചത്. സെമി ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.

തോറ്റെങ്കിലും ഓസ്‌ട്രേലിയയ്ക്ക് സെമി പ്രതീക്ഷയുണ്ട്. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ബംഗ്ലദേശ് തോല്‍പിച്ചാല്‍, ഓസീസിന് സെമി ഫൈനലിലെത്താം. 

india-australia