T20 World Cup 2024 india vs bangladesh todays match
ആന്റിഗ്വ: ട്വന്റി20 ലോകകപ്പ് സൂപ്പർ 8ൽ ഇന്ന് ബംഗ്ലാദേശിനെ നേരിടാൻ ടീം ഇന്ത്യ.രാത്രി എട്ടിന് ആന്റിഗ്വ സർ വിവിയൻ റിച്ചാർഡ്‌സ് സ്‌റ്റേഡിയത്തിലാണ് മത്സരം.ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 47 റൺസിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ജയിച്ചാൽ ഇന്ത്യ സെമി സാധ്യത സജീവമാക്കും.
അതെസമയം മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ കളിച്ചേക്കുമെന്നാണ് സൂചന. ശിവം ദുബെ നിരന്തരം പരാജയപ്പെട്ടുന്ന സാഹചര്യത്തിലാണ് സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം നെറ്റ്‌സിൽ മണിക്കൂറൂകളോളം ബാറ്റിംഗ് പരിശീലനം നടത്തിയ സഞ്ജു പ്ലേയിംഗ് ഇലവനിലുണ്ടാകുമെന്നാണ് ടീം വൃത്തങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ നൽകുന്ന സൂചന.പരിശീലകൻ രാഹുൽ ദ്രാവിഡ് ഇതിനെ കുറിച്ചൊന്നും പറയുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ നിരീക്ഷണത്തിലാണ് സഞ്ജു പരിശീലനം നടത്തിയത്.
സ്പിന്നിനും പേസിനുമെതിരെ സഞ്ജു നന്നായി കളിക്കാനാവുമെന്ന് കണക്കുകൂട്ടലാണ് ടീം മാനേജ്‌മെന്റിനുള്ളത്. സൂര്യകുമാർ യാദവിന് ശേഷം അഞ്ചാമനായിട്ടായിരിക്കും സഞ്ജു കളിക്കുക. എന്തായാലും സഞ്ജുവിന്റെ ലോകകപ്പ് അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം, യശസ്വി ജയ്‌സ്വാൾ ലോകകപ്പ് അരങ്ങേറ്റത്തിന് വേണ്ടി കാത്തിരിക്കേണ്ടിവരും.
അതെസമയം വിരാട് കോലി ഇന്നും രോഹിത് ശർമയ്‌ക്കൊപ്പം ഓപ്പൺ ചെയ്യുന്നമെന്നാണ് റിപ്പോർട്ടുകൾ. കോലി മോശം ഫോമിലാണെങ്കിലും തിരിച്ചുവരാനാകുമെന്നുള്ള പ്രതീക്ഷ ടീം മാനേജ്‌മെന്റിനുണ്ട്. മാത്രമല്ല, അക്‌സർ പട്ടേലിനെ, രവീന്ദ്ര ജഡേജയ്ക്ക് മുമ്പ് കളിപ്പിച്ചേക്കും. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് ഏറെക്കുറെ സെമി ഉറപ്പിക്കാം. ആദ്യ മത്സരത്തിൽ ഇന്ത്യ, ബംഗ്ലാദേശിനെ തോൽപ്പിച്ചിരുന്നു. അവസാന മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരേയും ഇന്ത്യ കളിക്കേണ്ടതുണ്ട്.
ബംഗ്ലാദേശിനെതിരായ സൂപ്പർ 8 പോരാട്ടത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശർമ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദ്ദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
