T20 world Cup Trophy
ന്യൂയോര്‍ക്ക് : യുഎസിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് സുരക്ഷാ ഭീഷണി സ്ഥിരീകരിച്ചു. പാക്കിസ്ഥാന്റെ വടക്കന്‍ ഭാഗങ്ങളില്‍ നിന്നാണ് ഭീഷണി വന്നത്. ഭീഷണി നിലനില്‍ക്കെ മത്സരങ്ങള്‍ നടക്കുന്ന വേദികളില്‍ സുരക്ഷ ശക്തമാക്കി.
ട്വന്റി20 ലോകകപ്പിനെതിരായ ഭീഷണികള്‍ ഇല്ലാതാക്കാന്‍ നീക്കം തുടങ്ങിയതായും സുരക്ഷയ്ക്കാണ് ഏറ്റവും പ്രധാന്യമെന്നും ക്രിക്കറ്റ് ലോകകപ്പ് സിഇഒ ജോണി ഗ്രേവ്‌സ് രാജ്യാന്തര മാധ്യമങ്ങളോടു പ്രതികരിച്ചു.
ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. മത്സരങ്ങളുടെ ഫൈനല്‍ ഫൈനല്‍ ജൂണ്‍ 29ന് നടക്കും. ആതിഥേയരായ യുഎസും കാനഡയും തമ്മിലാണ് ആദ്യ മത്സരം നടക്കുക. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.