salt assault leads england to smooth eight wicket win over west indies
സെന്റ് ലൂസിയ: ആതിഥേയരായ വെസ്റ്റ് ഇൻഡീസിനെതിരെ തകർപ്പൻ ജയവുമായി സൂപ്പർ എട്ടിലെ തുടക്കം ഗംഭീരമാക്കി ഇംഗ്ലണ്ട്. എട്ടുവിക്കറ്റിനാണ് വെസ്റ്റ് ഇൻഡീസിനെ ഇംഗ്ലണ്ട് വീഴ്ത്തിയത്.ആദ്യം ബാറ്റുചെയ്ത വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 17.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 47 പന്തിൽ അഞ്ചു സിക്സും ഏഴു ഫോറുമുൾപ്പെടെ പുറത്താകാതെ 87 റൺസെടുത്ത ഓപണർ ഫിൽസാൾട്ടും 26 പന്തിൽ പുറത്താകാതെ 48 റൺസെടുത്ത ജോണി ബെയർസ്റ്റോയുമാണ് കരീബിയൻ കരുത്തിനെ തച്ചുടച്ചത്. ജോസ് ബട്ട്ലർ 25 ഉം മുഈൻ അലി 13 ഉം റൺസെടുത്ത് പുറത്തായി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് ജോൺസൺ ചാൾസും (38), നിക്കോളാസ് പൂരാനും (36), നായകൻ റോവ്മാൻ പവലും (36) ചേർന്നാണ് മികച്ച സ്കോർ സമ്മാനിച്ചത്. ബ്രണ്ടൻ കിങ് 23 ഉം ആന്ദ്രേ റസ്സൽ ഒരു റൺസെടുത്തും പുറത്തായി. 28 റൺസെടുത്ത റൂഥർഫോഡും അഞ്ചു റൺസെടുത്ത റൊമാരിയോ ഷെപ്പേഡും പുറത്താകാതെ നിന്നു.