ടി20 ലോകകപ്പ്;  അമേരിക്കയെ വീഴ്ത്തി സൂപ്പർ എട്ടിൽ ആദ്യ ജയവുമായി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് അമേരിക്കയ്‌ക്ക് നിശ്ചിത ഓവറിൽ 5 വിക്കറ്റിൽ റൺസെടുക്കാനെ സാധിച്ചുള്ളു. ടോസ് നേടിയ അമേരിക്ക ദക്ഷിണാഫ്രിക്കയെ ബാറ്റിം​ഗിന് വിടുകയായിരുന്നു.

author-image
Greeshma Rakesh
New Update
south africa.

t20 world cup 2024 south africa 18 run win against usa in super eight clash

Listen to this article
0.75x 1x 1.5x
00:00 / 00:00

അമേരിക്ക ഉയർത്തിയ വെല്ലുവിളി മറികടന്ന് സൂപ്പർ എട്ടിലെ ആദ്യ വിജയം സ്വന്തമാക്കി​ ​ദക്ഷിണാഫ്രിക്ക.മൂന്ന് വിക്കറ്റ് നേടിയ ക​ഗിസോ റബാദയാണ് ദക്ഷിണാഫ്രിക്കയുടെ വിജയ ശില്പി. ദക്ഷിണാഫ്രിക്ക ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് അമേരിക്കയ്‌ക്ക് നിശ്ചിത ഓവറിൽ 5 വിക്കറ്റിൽ റൺസെടുക്കാനെ സാധിച്ചുള്ളു. ടോസ് നേടിയ അമേരിക്ക ദക്ഷിണാഫ്രിക്കയെ ബാറ്റിം​ഗിന് വിടുകയായിരുന്നു.

74 റൺസെടുത്ത ക്വിൻ്റൺ ഡി കോക്കും 46 റൺസെടുത്ത ക്യാപ്റ്റൻ മാർക്രവും ചേർന്നാണ് പ്രോട്ടീസിന് കൂറ്റൻ സ്കോർ നൽകിയത്. മറുപടി ബാറ്റിം​ഗിൽ ആൻഡ്രീസ് ​ഗോസ് 47 പന്തിൽ 80 റൺസെടുത്ത് ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചെങ്കിലും മധ്യനിരയിൽ പിന്തുണ ലഭിക്കാതിരന്നതോടെ കീഴടങ്ങുകയായിരുന്നു. 22 പന്തിൽ 38 റൺസെടുത്ത ഹർമീറ്റ് സിം​ഗാണ് മറ്റാെരു ടോപ് സ്കോറർ. 19-ാം ഓവർ എറിയാനെത്തിയ റബാദയാണ് മത്സരം ദക്ഷിണാഫ്രിക്കയ്‌ക്ക് അനുകൂലമാക്കിയത്.

ക​ഗിസോ റബാദ നാലോവറിൽ 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് പിഴുതു. കേശവ് മ​ഹാരാജ്,ആൻഡ്രിച്ച് നോർക്യേ, തബ്രീസ് ഷംസി എന്നിവർക്ക് ഓരോ വിക്കറ്റ് വീതം നേടി. അമേരിക്കൻ നിരയിൽ സൗരഭ് നേത്രവൽക്കറും ഹർമീറ്റ് സിം​ഗും രണ്ടുവീതം വിക്കറ്റ് നേടി.

 

usa cricket south africa t20 world cup 2024