വിജയം കയ്യകലെ നിൽക്കെ അടിപതറി ബംഗ്ലാദേശ്; അട്ടിമറിജയത്തോടെ സൂപ്പർ എട്ടിലെത്തുന്ന ആദ്യ ടീമായി ദക്ഷിണാഫ്രിക്ക

ന്യൂയോർക്ക്, നാസൗ കൗണ്ടി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിജയം ഉറപ്പിച്ച ബംഗ്ലാദേശ് പടിക്കൽകൊണ്ട് കലമുടക്കുകയായിരുന്നു. ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക് ആറ് വിക്കറ്റ് നഷ്ടത്തിൽ 113 റൺസാണ് നേടിയത്.

author-image
Greeshma Rakesh
Updated On
New Update
south africa

South Africa players celebrate the dismissal of Bangladesh's Tanzid Hasan, center, during the ICC Men's T20 World Cup cricket match between Bangladesh and South Africa

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂയോർക്ക്:  ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ  ദക്ഷിണാഫ്രിക്കയുടെ അട്ടിമറി വിജയം.നാല് റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം.ന്യൂയോർക്ക്, നാസൗ കൗണ്ടി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിജയം ഉറപ്പിച്ച ബംഗ്ലാദേശ് പടിക്കൽകൊണ്ട് കലമുടക്കുകയായിരുന്നു. ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക് ആറ് വിക്കറ്റ് നഷ്ടത്തിൽ 113 റൺസാണ് നേടിയത്.

 46 റൺസ് നേടിയ ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ.മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കൻ ബൗളർമാർമാരിൽ തിളങ്ങി.അതെസമയം ഈ വിജയത്തോടെ ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിലെത്തുന്ന ആദ്യ ടീമായി.

നേരത്തെ ക്ലാസന് പുറമെ ഡേവിഡ് മില്ലറും (29) ക്വിന്റൺ ഡി കോക്കും (18) മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടന്നത്. മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയുടെത്. നാല് ഓവർ പൂർത്തിയാവുന്നതിന് മുമ്പ് തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റുകൾ നഷ്ടമായയി. അപ്പോൾ സ്‌കോർബോർഡിൽ വെറും 23 റൺസ് മാത്രം.

ബംഗ്ലാദേശിന് വേണ്ടി തൻസിം ഹസൻ സാക്കിബ് മൂന്ന് വിക്കറ്റെടുത്തു. ടസ്‌കിൻ അഹമ്മദിന് രണ്ട് വിക്കറ്റുണ്ട്. മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവുമായി ദക്ഷിണാഫ്രിക്കയ്ക്ക് ആറ് പോയിന്റും രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും ഒരു തോൽവിയുമായി ബംഗ്ലാദേശിന് രണ്ട് പോയിന്റുമാണുള്ളത്.

south africa bangladesh t20 world cup 2024