സൂപ്പർ 8 പോരാട്ടത്തിന് ഇന്ന് ഇന്ത്യയും അഫ്ഗാനും; പ്ലേയിംഗ് ഇലവനിൽ മാറ്റമെന്ന സൂചനയുമായി ദ്രാവിഡ്, സഞ്ജു ഇത്തവണയും പുറത്ത്

മത്സരത്തലേന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അമേരിക്കയിലെ സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ് സൂപ്പർ 8 പോരാട്ടങ്ങൾക്ക് വേദിയാവുന്ന വിൻഡീസിലേതെന്നും അതുകൊണ്ടുതന്നെ ടീമിൽ മാറ്റം പ്രതീക്ഷിക്കാമെന്നും ദ്രാവിഡ് തുറന്നു പറഞ്ഞത്.

author-image
Greeshma Rakesh
New Update
cricket

t20 world cup 2024 todays super 8 match ind vs afg

Listen to this article
0.75x 1x 1.5x
00:00 / 00:00

ബാർബഡോസ്: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടാനാൻ ഇന്ത്യ.ഇന്ത്യൻ സമയം രാത്രി 8 ന് ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിലാണ്  പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങൾ ജയിച്ച് ഏഴ് പോയൻറുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് ഇന്ത്യ സൂപ്പർ 8ൽ എത്തിയതെങ്കിൽ ആദ്യ മൂന്ന് കളികളിലും എതിരാളികളെ 100 പോലും കടക്കാൻ വിടാതിരുന്ന അഫ്ഗാൻ അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനോട് കനത്ത തോൽവി വഴങ്ങിയാണ് സൂപ്പർ 8 ന് ഇന്നിറങ്ങുന്നത്. 

അതെസമയം അഫ്​ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ മാറ്റമുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.പരിശീലകൻ രാഹുൽ ദ്രാവിഡാണ് ഇതുവമായി ബന്ധപ്പെട്ട നിർണായക സൂചന നൽകിയിരിക്കുന്നത്. മത്സരത്തലേന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അമേരിക്കയിലെ സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ് സൂപ്പർ 8 പോരാട്ടങ്ങൾക്ക് വേദിയാവുന്ന വിൻഡീസിലേതെന്നും അതുകൊണ്ടുതന്നെ ടീമിൽ മാറ്റം പ്രതീക്ഷിക്കാമെന്നും ദ്രാവിഡ് തുറന്നു പറഞ്ഞത്.

അമേരിക്കയിലെ ബാറ്റിംഗ് ദുഷ്കരമായ പിച്ചുകളിൽ അധിക ബാറ്ററെ ടീമിൽ ഉൾപ്പെടുത്തേണ്ട സാഹചര്യമുണ്ടായിരുന്നു. എന്നാൽ വിൻഡീസിലെത്തുമ്പോൾ സാഹചര്യം കുറച്ചു കൂടി വ്യത്യസ്തമാണ്. ബാറ്റിംഗിന് കുറച്ചു കൂടി അനുകൂല സാഹചര്യങ്ങളുള്ള ഇവിടെ ഫിംഗർ സ്പിന്നർമാർക്ക് വലിയ റോളുണ്ടാകുമെന്നാണ് കരുതുന്നത്. ഇന്ത്യൻ ടീമിൽ പ്ലേയിംഗ് ഇലവനിൽ ഇതുവരെ അവസരം ലഭിക്കാത്ത നാലു പേരുണ്ട്. അവരെ ആരെയെങ്കിലും ഒഴിവാക്കുക എന്നത് വളരെ വിഷമം പിടിച്ച കാര്യമാണ്. സത്യസന്ധമായി പറഞ്ഞാൽ പ്ലേയിംഗ് ഇലവനിൽ ഇതുവരെ അവസരം ലഭിക്കാത്ത നാലുപേരും കഴിവുറ്റ താരങ്ങളാണ്.

പക്ഷെ അമേരിക്കയിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് ടീം കോംബിനേഷൻ തീരുമാനിച്ചപ്പോൾ അവർക്ക് അവസരം ലഭിച്ചില്ല. എന്നാൽ വിൻഡീസിലേത് വ്യത്യസ്ത സാഹചര്യമാണ്. ഇവിടെ ഫിംഗർ സ്പിന്നർമാർക്ക് വലിയ റോളുണ്ടാകുമെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ ഇന്ന് അഫ്ഗാനെതിരെ കുൽദീപ് യാദവോ യുസ്‌വേന്ദ്ര ചാഹലോ പ്ലേയിംഗ് ഇലവനിലെത്താൻ സാധ്യതയുണ്ടെന്നും ദ്രാവിഡ് പറഞ്ഞു.

വിൻഡീസിലേത് ബാറ്റിംഗിന് അനുകൂലമായ പിച്ചുകളാണെങ്കിലും മത്സര സാഹചര്യം അനുസരിച്ച് മാത്രമെ ഏത് രീതിയിൽ ബാറ്റ് ചെയ്യണമെന്ന് തീരുമാനിക്കാനാവൂ എന്നും ദ്രാവിഡ് പറഞ്ഞു. മറ്റേത് കായിക മത്സരവും പോലെയല്ല ക്രിക്കറ്റ്. പിച്ചും സാഹചര്യങ്ങളുമെല്ലാം ഇവിടെ കളിക്കാരൻറെ കഴിവിന് വെല്ലുവിളി ഉയർത്തുന്ന കാര്യങ്ങളാണ്. മത്സരത്തിൽ കെൻസിങ്ടൺ ഓവലിലെ കാറ്റ് വലിയൊരു ഘടകമായിരിക്കുമെന്നും ദ്രാവിഡ് പറഞ്ഞു. അഫ്ഗാനിസ്ഥാൻറെ സ്പിന്നർമാർ മാത്രമല്ല പേസർമാരും മികച്ച ഫോമിലാണെന്ന് ഫസലുള്ള ഫാറൂഖിയുടെ പ്രകടനം ചൂണ്ടിക്കാട്ടി ദ്രാവിഡ് പറഞ്ഞു. ടി20 ക്രിക്കറ്റിൽ അഫ്ഗാൻ അപകടകാരികളാണ്. ടി20 ലീഗുകളിൽ നിരന്തരം കളിക്കുന്ന നിരവധി താരങ്ങളും ഐപിഎല്ലിലെ സൂപ്പർ താരങ്ങളുമെല്ലാം അവരുടെ ടീമിലുണ്ടെന്നും ദ്രാവിഡ് പറഞ്ഞു.

 

t20 world cup 2024