ഇന്ത്യ  ട്വൻറി20 ലോകകപ്പ് ഫൈനലിൽ; ഇംഗ്ലണ്ടിൻ്റെ തോൽവി 68 റൺസിന്

ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 16.4 ഓവറിൽ 103 റൺസിന് ഓൾ ഔട്ടായി

author-image
Anagha Rajeev
New Update
t
Listen to this article
0.75x 1x 1.5x
00:00 / 00:00

ജോർജ്ടൗൺ: ഇന്ത്യ  ട്വൻറി20 ലോകകപ്പ് ഫൈനലിൽ. ഇംഗ്ലണ്ടിനെ സെമിയിൽ 68 റൺസിന് വീഴ്ത്തിയാണ് ഇന്ത്യ പത്തു വർഷത്തിനുശേഷം ആദ്യമായി ഫൈനലിലെത്തുന്നത്. 2022 സെമി ഫൈനൽ തോൽവിയുടെ കണക്ക് തീർക്കാനും രോഹിത് ശർമക്കും സംഘത്തിനുമായി. അന്ന് സെമിയിൽ 10 വിക്കറ്റിന് ഇന്ത്യയെ തോൽപിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തുന്നതും പിന്നാലെ കിരീടം നേടിയതും.

ഏഴു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 16.4 ഓവറിൽ 103 റൺസിന് ഓൾ ഔട്ടായിഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ . അക്സർ പട്ടേലിൻറെയും കുൽദീപ് യാദവിൻറെയും മൂന്നു വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ തകർത്തത്. അക്സർ നാലു ഓവറിൽ 23 റൺസ് വഴങ്ങിയാണ് മൂന്നു മുൻനിര ബാറ്റർമാരെ മടക്കിയത്. കുൽദീപ് നാലു ഓവറിൽ 19 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റെടുത്തത്. ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റും നേടി.

 

T20 World Cup