അമേരിക്കയെ 9 വിക്കറ്റിന് പരാജയപ്പെടുത്തി വിന്‍ഡീസ്

സൂപ്പര്‍ 8ല്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് രണ്ടു പോയിന്റുമായി വെസ്റ്റിന്‍ഡീസ് രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്ക നാല് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

author-image
Athira Kalarikkal
New Update
west Indies & America
Listen to this article
0.75x1x1.5x
00:00/ 00:00

ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് നടന്ന സൂപ്പര്‍ 8 മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് മുന്നേറ്റം. 9 വിക്കറ്റിനാണ് വെസ്റ്റിന്‍ഡീസ് അമേരിക്കയെ പരാജയപ്പെടുത്തിയത്.  ഇന്ന് ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 128 റണ്ണിന് ഓള്‍ഔട്ട് ആയിരുന്നു. 29 റണ്‍സ് എടുത്ത ആന്‍ഡ്രെസ്സ് ഗോസ് ആണ് അമേരിക്കയുടെ ടോപ് സ്‌കോര്‍ ആയത്. വെസ്റ്റിന്‍ഡീസിനു വേണ്ടി റസലും റോസ്റ്റണും മൂന്ന് വിക്കറ്റു വീതം നേടി. അല്‍സാരി ജോസഫ് ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റിന്‍ഡീസ് 10.5 ലേക്ക് 129 റണ്‍സ് എന്ന ടാര്‍ഗറ്റിന് പിന്നാീലെയായിരുന്നു. ഓപ്പണര്‍ ഷായി ഹോപ്പ് 39 മുതല്‍ 82 റണ്‍സ് എടുത്തു പുറത്താകാതെ നിന്നു. എട്ട് സിക്‌സും നാലു ഫോറും അദ്ദേഹത്തിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. നിക്ലസ് പൂരന്‍ 12 പന്തില്‍ 27 റണ്‍സുമെടുത്തു പുറത്താകാതെ നിന്നു. 15 റണ്‍സ് എടുത്ത ചാള്‍സിന്റെ വിക്കറ്റ് ആണ് വെസ്റ്റിന്‍ഡീസിന് ആകെ നഷ്ടമായത്.

സൂപ്പര്‍ 8ല്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് രണ്ടു പോയിന്റുമായി വെസ്റ്റിന്‍ഡീസ് രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്ക നാല് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടതോടെ അമേരിക്കയുടെ സെമി ഫൈനല്‍ എന്ന മോഹം അസ്തമിച്ചു. 

america West Indies ICC Men’s T20 World Cup super 8