സെന്റ് വിന്‍സെന്റ്: ഓസീസിനെ ഭാഗ്യം തുണച്ചില്ല. ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള മത്സരം ഓസ്‌ട്രേലിയക്കും ഏറെ നിര്‍ണായകമായിരുന്നു. സൂപ്പര്‍ എട്ടില്‍ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ഓസീസിന്റെ സെമി ഫൈനല്‍ സ്വപ്‌നങ്ങളാണ് അഫ്ഗാന്റെ ജയത്തോടെ പൊലിഞ്ഞത്.
ബംഗ്ലാദേശ് 12.1 ഓവറുകള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നെങ്കില്‍ ഓസീസിന് സെമി ഫൈനലില്‍ കടക്കാന്‍ സാധിക്കുമായിരുന്നു. എട്ട് റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ ജയിച്ചത്.
അഫ്ഗാനിസ്ഥാന്‍ മുന്നോട്ടുവച്ചത് 116 റണ്‍സ് വിജയലക്ഷ്യമാണ്. ഇടവിട്ട് മഴ എത്തിയതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 19 ഓവറില്‍ 114 റണ്‍സാക്കി ചുരുക്കി. 17.5 ഓവറില്‍ ബംഗ്ലാദേശ് പുറത്താവുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
