/kalakaumudi/media/media_files/2026/03/08/kireedam-2026-03-08-08-40-06.jpg)
അഹമദാബാദ്: ടി 20 ലോകകപ്പ് ഫൈനലില്‍ ഇന്ന് തീ പാറും പോരാട്ടം. നാലാം ഫൈനലിന് ഇറങ്ങുന്ന ഇന്ത്യയ്ക്ക് ന്യൂസിലന്‍ഡാണ് എതിരാളികള്‍. കിരീടം ലക്ഷ്യമിട്ട് ഇരു ടീമുകളും ഇറങ്ങുമ്പോള്‍ ആവേശകരമായ പോരാട്ടത്തിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഒരിക്കല്‍ക്കൂടി സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിങ്സാണ് ക്രിക്കറ്റ് പ്രമേമികള്‍ ആഗ്രഹിക്കുന്നത്. അഹമദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7നാണ് മത്സരം.
ഫൈനലിന് മുമ്പായി മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത്ത് ശര്‍മ്മ പറഞ്ഞ ഒരു വാക്ക് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.'History Repeat, History Defeat' എന്നാണ് രോഹിത്ത് ശര്‍മ്മ പറഞ്ഞത്. ഇന്ത്യ വീണ്ടും ചരിത്രം ആവര്‍ത്തിക്കുമോ, അല്ലെങ്കില്‍ പുതിയൊരു ചരിത്രം എഴുതുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ ഉയരുന്നത്.
സഞ്ജുവില്‍ നിന്നും കലാശപ്പോരാട്ടത്തിലും സമാന ബാറ്റിങ്ങ് പ്രകടനമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ടി 20 ലോകകപ്പില്‍ ഇന്ത്യ ഇതുവരെ രണ്ടു കിരീടങ്ങളാണ് നേടിയിട്ടുള്ളത്. നിലവില്‍ രണ്ടു കിരീടങ്ങളുമായി വെസ്റ്റ് ഇന്‍ഡീസിനും ഇംഗ്ലണ്ടിനുമൊപ്പമാണ് ഇന്ത്യ. മൂന്നാം കിരീടത്തിലൂടെ സുവര്‍ണ നേട്ടത്തിലെ ഒന്നാമനാകുകയാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്.
ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് ഫൈനലില്‍ ഇറങ്ങുന്നത്. മറുവശത്ത് സ്ഥിരതയാര്‍ന്ന പ്രകടനത്തോടെ ഫൈനലിലെത്തിയ ന്യൂസിലന്‍ഡും ശക്തമായ വെല്ലുവിളിയുമായി എത്തും. അതിനാല്‍ തന്നെ ലോകകപ്പ് കിരീടം ആരുടെ കൈകളിലേക്കാണ് പോകുക എന്നത് അറിയാന്‍ ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
രോഹിത് ശര്‍മ്മയുടെ അഭിപ്രായത്തില്‍, 'ഹിസ്റ്ററി റിപ്പീറ്റ്' എന്നാല്‍ 2024 ലെ ടി20 ലോകകപ്പ് വിജയം ആവര്‍ത്തിക്കുക എന്നാണ്. അതായത്, ഇന്ത്യ 2026 ലെ കിരീടം നേടിയാല്‍, മുന്‍ കിരീടം നിലനിര്‍ത്തുകയും തുടര്‍ച്ചയായ രണ്ടാം തവണയും ടി20 ലോകകപ്പ് ചാമ്പ്യന്മാരാകുകയും ചെയ്യും. ഇന്നുവരെ, നിലവിലെ ചാമ്പ്യന്മാരായി ഒരു ടീമും ടി20 ലോകകപ്പ് നേടിയിട്ടില്ല. ആതിഥേയ സാഹചര്യങ്ങളില്‍ ഒരു ടീമും ടി20 ലോകകപ്പ് നേടിയിട്ടില്ല. 2026 ലെ ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കുകയാണെങ്കില്‍, ഈ റെക്കോര്‍ഡ് തകര്‍ക്കപ്പെടാന്‍ സാധ്യതയുണ്ട്.
30 മത്സരങ്ങളില്‍ ഇന്ത്യ 18 എണ്ണത്തിലും ന്യൂസിലന്‍ഡ് 11 എണ്ണവുമാണ് ജയിച്ചത്. ഒരു മത്സരം ഫലമില്ലാതെ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇരുടീമുകളെ സംബന്ധിച്ചും കഴിഞ്ഞ മത്സരങ്ങളിലെ ജയങ്ങള്‍ ആത്മവിശ്വാസം പകരുന്നവയാണ്. ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചാണ് ന്യൂസിലന്‍ഡ് ഫൈനലിലെത്തിയത്. ഇംഗ്ലണ്ട് ആയിരുന്നു സെമിഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)

