t20 world cup ind vs eng semi final
ടി20 ലോകകപ്പിൽ ക്രിക്കറ്റ് ലോകം ഒന്നാകെ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ത്യ – ഇംഗ്ലണ്ട് സെമി ഫൈനൽ.ഫൈനലെന്ന ലക്ഷ്യവുമായി ഇരു ടീമുകളും ഇന്ന് ഇറങ്ങുമ്പോൾ വിജയം ആർക്കൊപ്പമെന്ന് നിർവചിക്കാൻ സാധിക്കില്ല.എന്നാൽ ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടത്തിന് മഴ വില്ലനാകുമെന്ന റിപ്പോർട്ടാണിപ്പോൽ പുറത്തുവരുന്നത്.
ഇന്ന് ഗയാനയിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. 60 ശതമാനത്തോളമാണ് മഴ പെയ്യാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. വെസ്റ്റിൻഡീസ് പ്രാദേശിക സമയം രാവിലെ 10.30 ന് 33 ശതമാനമാണ് മഴയ്‌ക്ക് സാധ്യത. എന്നാൽ ഉച്ചയ്‌ക്ക് 1 മണിയോടെ ഇത് 59 ശതമാനത്തിലെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം.
സെമി ഫൈനലിന് ഐസിസി റിസർവ്വ് ഡേ ഏർപ്പെടുത്തിയിട്ടില്ല. പകരം ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടത്തിനായി 250 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്. മഴമൂലം മത്സരം ഉപേക്ഷിച്ചാൽ ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യയാകും ഫൈനലിലേയ്ക്ക് യോഗ്യത നേടുക.
സൂപ്പർ 8-ൽ ഗ്രൂപ്പ് ഒന്നിൽ ആദ്യ സ്ഥാനത്തെത്തിയതാണ് ഇന്ത്യക്ക് ഗുണമായത്.ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് മത്സരം. ഇന്ന് കനത്തമഴയെ തുടർന്ന് ഗയാനയിലെ ഇന്ത്യൻ ടീമിന്റെ പരിശീലനം ഉപേക്ഷിച്ചിരുന്നു.