ലോകകപ്പിലെ കന്നി വിജയത്തിനായി പൊരുതി അയര്‍ലന്‍ഡും കാനഡയും

ഇരു ടീമുകളും ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ടിരുന്നു. അതിനാല്‍ ഈ മത്സരത്തിലൂടെ കന്നി ജയത്തിനായി പരിശ്രമിക്കുകയാണ് ഇരു ടീമുകളും. 

author-image
Athira Kalarikkal
Updated On
New Update
live

Canada vs Ireland T20 World Cup 2024

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂയോര്‍ക്ക് : ടി20 ലോകകപ്പ് മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ കാനഡയ്ക്ക് 4 വിക്കറ്റ് നഷ്ടം.കാനഡയ്ക്ക് 137 റണ്‍സ്. 49 റണ്‍സ് നേടിയ നിക്കോളസ് കിര്‍ടണും 37 റണ്‍സുമായി ശ്രേയസ്സ് മോവയും ചേര്‍ന്നാണ് കാനഡയെ ഈ സ്‌കോറിലേക്ക് എത്തിച്ചത്. 7 വിക്കറ്റാണ് ടീമിന് നഷ്ടമായത്.പ്രഗത് സിംഗ്(18), ആരോണ്‍ ജോണ്‍സണ്‍(14) എന്നിവരാണ് രണ്ടക്ക സ്‌കോര്‍ നേടിയ മറ്റു താരങ്ങള്‍. അയര്‍ലണ്ടിന് വേണ്ടി ക്രെയിഗ് യംഗും ബാരി മക്കാര്‍ത്തിയും രണ്ട് വീതം വിക്കറ്റ് നേടി.

കാനഡയ്ക്കെതിരെ ടോസ് നേടിയ അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ പോള്‍ സ്റ്റെര്‍ലിംഗ് ബൗളിംഗ് തിരഞ്ഞെടുത്തു. ഇരു ടീമുകളും ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ടിരുന്നു. അതിനാല്‍ ഈ മത്സരത്തിലൂടെ കന്നി ജയത്തിനായി പരിശ്രമിക്കുകയാണ് ഇരു ടീമുകളും. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ അയര്‍ലന്‍ഡിനെ 8 വിക്കറ്റിന് വീഴ്ത്തിയിരുന്നു. അമേരിക്കെതിരെ കാനഡ 7 വിക്കറ്റിനാണ് അടിയറവ് പറഞ്ഞത്.

 

ireland T20 World Cup canada