ന്യൂസിലന്‍ഡിന് വെസ്റ്റിന്‍ഡീസിനോട് രണ്ടാം പരാജയം

26 റണ്‍സ് എടുത്ത ഫിന്‍ അലനു മികച്ച തുടക്കം കിട്ടി എങ്കിലും ഒരു ദീര്‍ഘ ഇന്നിംഗ്‌സ് കളിക്കാന്‍ ആയില്ല. അവസാനം ഗ്ലെന്‍ ഫിലിപ്‌സ് പൊരുതി നോക്കി എങ്കിലും വിജയം ദൂരെ ആയിരുന്നു.

author-image
Athira Kalarikkal
New Update
NEWZEALAND
Listen to this article
0.75x1x1.5x
00:00/ 00:00

തരൗബ : ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡ് തോല്‍വി. ഇന്നലെ വെസ്റ്റിന്‍ഡീസിനെ നേരിട്ട ന്യൂസിലന്‍ഡ് 13 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങി. ടി20 ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ ന്യൂസിലന്‍ഡ് രണ്ടാം പരാജയം വഴങ്ങി. ഇന്ന് വെസ്റ്റിന്‍ഡീസിനെ നേരിട്ട ന്യൂസിലന്‍ഡ് 13 റണ്‍സിന്റെ പരാജയം ആണ് ഏറ്റുവാങ്ങിയത്. 150 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ ആകെ പതറുക ആയിരുന്നു. ആകെ 136/9 റണ്‍സ് മാത്രമാണ് അവര്‍ എടുത്തത്. 5 റണ്‍സ് എടുത്ത കോണ്‍വേ, 10 റണ്‍സ് എടുത്ത രചിന്‍ രവീന്ദ്ര, 1 റണ്‍ മാത്രമെ എടുത്ത കെയ്ന്‍ വില്യംസണ്‍, 12 റണ്‍സ് എടുത്ത മിച്ചല്‍ എന്നിവര്‍ നിരാശപ്പെടുത്തി. 

26 റണ്‍സ് എടുത്ത ഫിന്‍ അലനു മികച്ച തുടക്കം കിട്ടി എങ്കിലും ഒരു ദീര്‍ഘ ഇന്നിംഗ്‌സ് കളിക്കാന്‍ ആയില്ല. അവസാനം ഗ്ലെന്‍ ഫിലിപ്‌സ് പൊരുതി നോക്കി എങ്കിലും വിജയം ദൂരെ ആയിരുന്നു. 33 പന്തില്‍ 40 റണ്‍സ് എടുത്ത് ഫിലിപ്‌സ് പുറത്തായി. വെസ്റ്റിന്‍ഡീസിനായി അല്‍സാരി ജോസഫ് നാല് വിക്കറ്റും ഗുദകേശ് മൂന്ന് വിക്കറ്റും നേടി. ന്യൂസിലന്‍ഡ് ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്താനോടും പരാജയപ്പെട്ടിരുന്നു. ന്യൂസിലന്‍ഡിന്റെ സൂപ്പര്‍ 8 പ്രതീക്ഷകള്‍ ഇതോടെ മങ്ങിയിരിക്കുകയാണ്.

West Indies newzealand ICC Men’s T20 World Cup