ടി20 ലോകകപ്പ്; ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ശ്രീലങ്ക

19 റണ്‍സ് നേടിയ കുശല്‍ മെന്‍ഡിസ് ആണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി  ആന്റിക് നോര്‍ക്കിയയുടെ തകര്‍പ്പന്‍ സ്‌പെലാണ് ശ്രീലങ്കയുടെ നടുവൊടിച്ചത്. 4 ഓവറില്‍ 7 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് താരം 4 വിക്കറ്റ് നേടിയത്.

author-image
Athira Kalarikkal
New Update
site.
Listen to this article
0.75x 1x 1.5x
00:00 / 00:00

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 ലോകകപ്പില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ശ്രീലങ്ക. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് 45 റണ്‍സ് നേടുന്നതിനിടെ 6 വിക്കറ്റാണ് നഷ്ടപ്പെട്ടത്. തുടര്‍ന്ന് 77 റണ്‍സില്‍ ശ്രീലങ്ക ഓള്‍ഔട്ട് ആയി. 19.1 ഓവറിലാണ് ശ്രീലങ്ക ഓള്‍ഔട്ട് ആയി. 

19 റണ്‍സ് നേടിയ കുശല്‍ മെന്‍ഡിസ് ആണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി  ആന്റിക് നോര്‍ക്കിയയുടെ തകര്‍പ്പന്‍ സ്‌പെലാണ് ശ്രീലങ്കയുടെ നടുവൊടിച്ചത്. 4 ഓവറില്‍ 7 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് താരം 4 വിക്കറ്റ് നേടിയത്.  ആഞ്ചലോ മാത്യൂസ് 16 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കാഗിസോ റബാഡയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് സ്വന്തമാക്കി. 

 

srilanka T20 World Cup