ത്രില്ലിംഗ് മാച്ച്; ശ്രീലങ്കയെ തോല്‍പ്പിച്ച് ബംഗ്ലാദേശ്

ഹൃദ്യോയ് 20 പന്തില്‍ 40 റണ്‍സ് നേടി. 4 സിക്‌സും 1 ഫോറും ഹൃദോയ് അടിച്ചെടുത്തു. ലിറ്റണ്‍ ദാസ് 38 പന്തില്‍ നിന്ന് 36 റണ്‍സും എടുത്തു. ഇരുവരും ആവേശകരമായ ഫിനീഷിങ് നല്‍കിയതിന് ശേഷമാണ് പുറത്തായത്.

author-image
Athira Kalarikkal
New Update
bangla
Listen to this article
0.75x1x1.5x
00:00/ 00:00

ഇന്ന് രാവിലെ ലോകകപ്പില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ശ്രീലങ്കയെ പരാജയപ്പെടുത്തി. 2 വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ വിജയം.  ശ്രീലങ്ക ഉയര്‍ത്തിയ 125 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ബംഗ്ലാദേശ് തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് തിരിച്ചടിക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ 28ന് മൂന്ന് എന്ന നിലയിലേക്ക് ബംഗ്ലാദേശ് തകര്‍ന്നിരുന്നു. ലിറ്റണ്‍ ദാസും തൗഹീദ് ഹൃദോയിയും ബംഗ്ലാദേശിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

ഹൃദ്യോയ് 20 പന്തില്‍ 40 റണ്‍സ് നേടി. 4 സിക്‌സും 1 ഫോറും ഹൃദോയ് അടിച്ചെടുത്തു. ലിറ്റണ്‍ ദാസ് 38 പന്തില്‍ നിന്ന് 36 റണ്‍സും എടുത്തു. ഇരുവരും ആവേശകരമായ ഫിനീഷിങ് നല്‍കിയതിന് ശേഷമാണ് പുറത്തായത്. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയ്ക്ക് 124 റണ്‍സ് മാത്രമെ നേടാനായുള്ളൂ. 47 റണ്‍സ് എടുത്ത പതും നിസങ്ക മാത്രമാണ് ശ്രീലങ്കയ്ക്ക് ആയി തിളങ്ങിയത്. മുസ്തഫിസുറും റിഷാദ് ഹൊസൈനും ബംഗ്ലാദേശിനായി 3 വിക്കറ്റുകള്‍ വീതം വീഴ്ത്തി.

srilanka bangladesh T20 World Cup