ഉഗാണ്ടയെക്കെതിരെ വീന്‍ഡീസിന് 134 റണ്‍സ് വിജയം

നിക്കോളസ് പൂരന്‍(22), റോവ്മന്‍ പവല്‍(23), ഷെര്‍ഫെന്‍ റൂഥര്‍ഫോര്‍ഡ്(22), ആന്‍ഡ്രേ റസ്സല്‍ (17 പന്തില്‍ പുറത്താകാതെ 30 റണ്‍സ്) എന്നിവരാണ് മറ്റു പ്രധാനസ്‌കോറര്‍മാര്‍. 

author-image
Athira Kalarikkal
New Update
v
Listen to this article
0.75x 1x 1.5x
00:00 / 00:00

ലോകകപ്പിലെ ഗ്രൂപ്പ് സി മത്സരത്തില്‍ ഉഗാണ്ടയ്‌ക്കെതിരെ 134 റണ്‍സിന്റെ വിജയവുമായി വെസ്റ്റിന്‍ഡീസ്. 174 എന്ന വിജയലക്ഷ്യം മുന്നില്‍ വെച്ച വെസ്റ്റിന്‍ഡീസ് ഉഗാണ്ടയെ വെറും 39 റണ്ണിന് ഓളൗട്ട് ആക്കി. ടി20 ലോകകപ്പിലെ ഏറ്റവും കതുറഞ്ഞ സ്‌കോറാണിത്. 5 വിക്കറ്റുമായി അകീല്‍ ഹൊസൈന്‍ ആണ് ഉഗാണ്ടയെ തകര്‍ത്തത്. 

അകീലിന്‍ 4 ഓവറില്‍ 11 റണ്‍സ് നേടി. ഇന്ന് ആദ്യം ബാറ്റു ചെയ്ത വെസ്റ്റിന്‍ഡീശിനായി 44 റണ്‍സ് നേടിയ ജോണ്‍സണ്‍ ചാള്‍സ് ആണ് ടോപ് സ്‌കോറര്‍. ഡെത്ത് ഓവറുകളില്‍ മികച്ച രീതിയില്‍ ഉഗാണ്ട പന്തെറിഞ്ഞുവെങ്കിലും അവസാന ഓവറില്‍ കാര്യങ്ങള്‍ ആന്‍ഡ്രേ റസ്സല്‍ കൈയ്യിലെടുത്തപ്പോള്‍ 18 റണ്‍സാണ് നേടാനായത്. നിക്കോളസ് പൂരന്‍(22), റോവ്മന്‍ പവല്‍(23), ഷെര്‍ഫെന്‍ റൂഥര്‍ഫോര്‍ഡ്(22), ആന്‍ഡ്രേ റസ്സല്‍ (17 പന്തില്‍ പുറത്താകാതെ 30 റണ്‍സ്) എന്നിവരാണ് മറ്റു പ്രധാനസ്‌കോറര്‍മാര്‍. 

 

cricket West Indies ICC Men’s T20 World Cup Uganda