ടി20 ലോകകപ്പിൽ ഓസീസിന്റെ ടീം റെഡി;നായകൻ മിച്ചൽ മാർഷ്, പക്ഷെ സൂപ്പർതാരം പുറത്ത്

പാറ്റ് കമ്മിൻസ്, ടിം ഡേവിഡ്, ഡേവിഡ് വാർണർ, ജോഷ് ഹേസൽവുഡ് തുടങ്ങിയവരടങ്ങിയ 15 അംഗ  ടീമിനെ മിച്ചൽ മാർഷ് നയിക്കും.

author-image
Greeshma Rakesh
New Update
image

t20 worldcup australian cricket squad announced

Listen to this article
0.75x 1x 1.5x
00:00 / 00:00

ജൂൺ 1 മുതൽ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള  ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ.പാറ്റ് കമ്മിൻസ്, ടിം ഡേവിഡ്, ഡേവിഡ് വാർണർ, ജോഷ് ഹേസൽവുഡ് തുടങ്ങിയവരടങ്ങിയ 15 അംഗ  ടീമിനെ മിച്ചൽ മാർഷ് നയിക്കും.

വെറ്ററൻ ബാറ്റർ സ്റ്റീവ് സ്മിത്തിനെ ടൂർണമെന്റിനുള്ള താൽക്കാലിക 15 അംഗ ടീമിൽ നിന്ന് ഒഴിവാക്കി. കൂടാതെ, ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന യുവ താരം ജെയ്ക് ഫ്രേസർ-മക്ഗുർക്കിനും അവസരം ലഭിച്ചില്ല.പരിചയസമ്പന്നനായ സീമർ ജേസൺ ബെഹ്റൻഡോർഫ്, ഓൾറൗണ്ടർ മാറ്റ് ഷോർട്ട് എന്നിവരും തഴയപ്പെട്ടു.

ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട്, നമീബിയ, സ്‌കോട്ട്ലൻഡ്, ഒമാൻ എന്നീ രാജ്യങ്ങൾക്ക് ഒപ്പമാണ് ഓസ്ട്രേലിയ. ജൂൺ 6 ന് ബാർബഡോസിൽ ഒമാനെതിരെയാണ് ഓസീസിന്റെ ആദ്യ മത്സരം. ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും നിലവിലെ ചാമ്പ്യന്മാരാണ് ഓസ്‌ട്രേലിയക്കാർ.

ഓസ്ട്രേലിയ ടി20 ലോകകപ്പ് ടീം

മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ആഷ്ടൺ അഗർ, പാറ്റ് കമ്മിൻസ്, ടിം ഡേവിഡ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (WK), ഗ്ലെൻ മാക്സ്വെൽ, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ് (WK), ഡേവിഡ് വാർണർ, ആദം സാമ്പ.

 

cricket t20 worldcup australia squad