സൂപ്പര്‍ 8ല്‍ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയും വിന്‍ഡീസും വെല്ലുവിളി

ദക്ഷിണാഫ്രിക്ക, ഇന്ത്യ, സിംബാബ്വെ, ന്യൂസിലാന്‍ഡ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്ക് പിന്നാലെ പാക്കിസ്ഥാനും സൂപ്പര്‍ 8 ഉറപ്പിച്ചു. ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാന്റെ സെഞ്ചുറിയുടേയും ഉസ്മാന്‍ താരിഖിന്റെ ബോളിങ്ങിന്റേയും ബലത്തിലാണ് പാക്കിസ്ഥാന്റെ ജയം

author-image
Biju
New Update
t20 india

ന്യൂഡല്‍ഹി: നമീബിയയെ പാക്കിസ്ഥാന്‍ പരാജയപ്പെടുത്തിയതോടെ ടി20 ലോകകപ്പ് 2026ലെ സൂപ്പര്‍ 8ലെ ചിത്രം വ്യക്തമായി. ദക്ഷിണാഫ്രിക്ക, ഇന്ത്യ, സിംബാബ്വെ, ന്യൂസിലാന്‍ഡ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്ക് പിന്നാലെ പാക്കിസ്ഥാനും സൂപ്പര്‍ 8 ഉറപ്പിച്ചു. ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാന്റെ സെഞ്ചുറിയുടേയും ഉസ്മാന്‍ താരിഖിന്റെ ബോളിങ്ങിന്റേയും ബലത്തിലാണ് പാക്കിസ്ഥാന്റെ ജയം.

പാക്കിസ്ഥാന്‍ മുന്‍പില്‍ വച്ച 199 റണ്‍സ് ചെയ്‌സ് ചെയ്ത നമീബി വെറും 97 റണ്‍സിന് പുറത്തായി. 16 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഉസ്മാന്‍ താരിക്കാണ് പാക്കിസ്ഥാന്‍ ബോളിങ് നിരയില്‍ തിളങ്ങിയത്. 

8 ടീമുകളുടെ സൂപ്പര്‍ 8 പ്രവേശനം ഇങ്ങനെ

ഫെബ്രുവരി 14ന് ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക സൂപ്പര്‍ 8ലേക്ക് കടന്നത്. ഫെബ്രുവരി 15ന് പാക്കിസ്ഥാനെതിരായ അഭിമാന പോരാട്ടത്തില്‍ ജയിച്ചാണ് ഇന്ത്യ സൂപ്പര്‍ 8ല്‍ ഇടംപിടിച്ചത്. കരുത്തരായ ഓസ്ട്രേലിയയെ അട്ടിമറിച്ചും അയര്‍ലന്‍ഡിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ ലഭിച്ച ഒരു പോയിന്റിന്റെ കരുത്തിലുമാണ് സിംബാബ്വെ യോഗ്യത നേടിയത്.

ഫെബ്രുവരി 17ന് കാനഡയെ തോല്‍പ്പിച്ചാണ് ന്യൂസിലാന്‍ഡ് അടുത്ത റൗണ്ടിലെത്തിയത്. ഇറ്റലിക്കെതിരെ നടന്ന ആവേശകരമായ മത്സരത്തില്‍  ജയിച്ചാണ് ഇംഗ്ലണ്ട് സൂപ്പര്‍ 8ല്‍ കയറിയത്. ഫെബ്രുവരി 16ന് ആയിരുന്നു ഈ മത്സരം. ഇന്ത്യക്കൊപ്പം ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്ന ശ്രീലങ്ക ഫെബ്രുവരി 16ന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി യോഗ്യത നേടി. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് വെസ്റ്റ് ഇന്‍ഡീസ് അനായാസം സൂപ്പര്‍ 8ലേക്ക് മുന്നേറി.

ടി20 ലോകകപ്പ് സൂപ്പര്‍ 8 ഷെഡ്യൂള്‍ 

ഫെബ്രുവരി 21-    ന്യൂസിലാന്‍ഡ് vs പാകിസ്ഥാന്‍-    ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ

ഫെബ്രുവരി 22-    ഇംഗ്ലണ്ട് vs ശ്രീലങ്ക-    പല്ലെക്കലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, പല്ലെക്കലെ

ഫെബ്രുവരി 22-    ഇന്ത്യ vs ദക്ഷിണാഫ്രിക്ക-    നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്

ഫെബ്രുവരി 23-    സിംബാബ്വെ vs വെസ്റ്റ് ഇന്‍ഡീസ്-    വാങ്കഡെ സ്റ്റേഡിയം, മുംബൈ

ഫെബ്രുവരി 24-    ഇംഗ്ലണ്ട് vs പാകിസ്ഥാന്‍-    പല്ലെക്കലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, പല്ലെക്കലെ

ഫെബ്രുവരി 25-    ന്യൂസിലാന്‍ഡ് vs ശ്രീലങ്ക-    ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ

ഫെബ്രുവരി 26-    വെസ്റ്റ് ഇന്‍ഡീസ് vs ദക്ഷിണാഫ്രിക്ക-    നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്

ഫെബ്രുവരി 26-    ഇന്ത്യ vs സിംബാബ്വെ-    എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ

ഫെബ്രുവരി 27-    ഇംഗ്ലണ്ട് vs ന്യൂസിലാന്‍ഡ്-    ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ

ഫെബ്രുവരി 28-    പാകിസ്ഥാന്‍ vs ശ്രീലങ്ക-    പല്ലെക്കലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, പല്ലെക്കലെ

മാര്‍ച്ച് 1-    സിംബാബ്വെ vs ദക്ഷിണാഫ്രിക്ക-    അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം, ന്യൂഡല്‍ഹി

മാര്‍ച്ച് 1-    ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്-    ഈഡന്‍ ഗാര്‍ഡന്‍സ്, കൊല്‍ക്കത്ത